ഉണ്ണി മുകുന്ദനും അടിച്ചു മോനേ...! മാർക്കോ നൂറ് കോടി ക്ലബ്ബിൽ; സന്തോഷം പങ്കിട്ട് താരം
text_fieldsഉണ്ണി മുകുന്ദൻ നായകനായെത്തി ഹനീഫ് അദേനിയുടെ സംവിധാനത്തിലെത്തിയ മാർക്കോ 100 കോടി ക്ലബ്ബിൽ ഇടം നേടി. റിലീസ് ചെയ്ത് 16ാം ദിവസമാണ് ചിത്രം ആഗോളതലത്തിൽ 100 കോടി കടന്നത്. . ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്‍റെ കരിയറിലെ ആദ്യ നൂറുകോടി ചിത്രമാണ് ഇത്.
ക്യൂബ്സ് എന്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ചിത്രം നേടിയെടുത്തത്.
ഇന്ത്യയൊട്ടാകെ ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ മാർക്കോക്ക് സാധിച്ചു. മലയാളത്തിന് പുറമെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയത് ബോളിവുഡില്‍ നിന്നുമാണ്. ബേബി ജോണ്‍ ഉള്‍പ്പടെയുള്ള പുത്തന്‍ റിലീസുകളെ പിന്നിലാക്കിയായിരുന്നു ഹിന്ദിയില്‍ മാര്‍ക്കോ കസറിയത്. ജനുവരി ഒന്നിന് തെലുങ്ക് പതിപ്പും ജനുവരി മൂന്നിന് തമിഴ് പതിപ്പും മാര്‍ക്കോയുടേതായി റിലീസ് ചെയ്തു. ഈ രണ്ട് പതിപ്പുകള്‍ക്കും മികച്ച കളക്ഷന്‍ തന്നെ ലഭിച്ചു.
ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ മാര്‍ക്കോയില്‍ അണിനിരന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.