Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോ ആൻഡ് ജോക്ക് ശേഷം ...

ജോ ആൻഡ് ജോക്ക് ശേഷം മാത്യു-നസ്ലിൻ ടീമിന്റെ "നെയ്മർ"; മോഷൻ ടീസർ പുറത്ത്...

text_fields
bookmark_border
Mathew Thomas  and Naslen  Starring movie  Neymar Motion Teaser Out
cancel

ജോ ആൻഡ് ജോയ്ക്ക് ശേഷം മാത്യു-നസ്ലിൻ കോമ്പോ വീണ്ടും ഒന്നിക്കുന്ന "നെയ്മർ" എന്ന ചിത്രത്തിന്റെ മോഷൻ ടീസർ പുറത്ത്.നവാഗതനായ സുധി മാഡിസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 10നാണ് തിയറ്ററുകളിൽ എത്തുന്നത്.വി സിനിമാസ് ഇൻ്റർനാഷണലിൻ്റെ ബാനറിൽ പദ്മ ഉദയ് നിർമ്മിക്കുന്ന നെയ്മറിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരൻ,പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ്.

ഒരു ഫുൾ ടൈം ഫാമിലി എന്റർടൈൻമെന്റ് ചിത്രമായ നെയ്മറിൽ നസ്ലിൻ, മാത്യു എന്നിവർക്കൊപ്പം ഷമ്മി തിലകൻ, വിജയ രാഘവൻ, ജോണി ആന്റണി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. കേരളത്തിലും പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത് . മലയാളം കൂടാതെ തമിഴ് , തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നുണ്ട്.

സംഗീതം-ഷാൻ റഹ്മാൻ ഛായാഗ്രഹണം- ആൽബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ. കല-നിമേഷ് എം താനൂർ, വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മാത്യൂസ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ-പി കെ ജിനു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mathew thomasNaslen K Gafoor
News Summary - Mathew Thomas and Naslen Starring movie Neymar Motion Teaser Out
Next Story