ടിനി ടോമും സന്തോഷ് കീഴാറ്റൂരും ഒന്നിക്കുന്ന "മത്ത് " പയ്യന്നൂരിൽ
text_fieldsടിനി ടോം, സന്തോഷ് കീഴാറ്റൂർ,അശ്വനി മനോഹരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " മത്ത്" എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ ആരംഭിച്ചു. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ എ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്,ബാബു അന്നൂർ,ജീവ,അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു.
സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അജി മുത്തത്തി,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ,റേസ് മർലിൻ എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-സാദ്ദിഖ്. പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ-പ്രശോഭ് രൂപം,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-ഇക്കുട്ട്സ് രഘു, പരസ്യക്കല-അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ, അജേഷ്, ഫിനാൻസ് കൺട്രോളർ-ശ്രീജിത്ത് പൊങ്ങാടൻ, പ്രൊജക്ട് ഡിസൈനർ-അജി മുത്തത്തി,പി ആർ ഒ-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.