'മാറ്റിനി ഡയറക്ടേഴ്സ് ഹണ്ടി'ലെ ആദ്യ 10 സംവിധായകരെ പ്രഖ്യാപിച്ച് കുഞ്ചാക്കോ ബോബൻ
text_fieldsകൊച്ചി: മലയാളത്തിലെ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമായ matinee.live കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ടിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് സംവിധായകരെ നടൻ കുഞ്ചാക്കോ ബോബൻ പ്രഖ്യാപിച്ചു. 30 പേരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് 'മാറ്റിനി' നിർമിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കും.
തെരഞ്ഞെടുക്കുന്ന 30 വീഡിയോകളിൽ ഏറ്റവും മികച്ചതിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ പത്ത് സംവിധായകർക്ക് 'മാറ്റിനി' നിർമിക്കുന്ന വെബ്സീരിസുകൾ സംവിധാനം ചെയ്യാനുള്ള അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകൾക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നൽകും. അവസാന മുപ്പതിലേക്കുള്ള ആദ്യ പത്ത് സംവിധായകരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്. പത്ത് പേരടങ്ങുന്ന ജൂറിയാണ് ഇവരെ തീരുമാനിച്ചത്. ബാക്കിയുള്ള ഇരുപത് പേരെയും തെരഞ്ഞെടുത്തതിന് ശേഷം അഞ്ച് ദിവസം നീളുന്ന ഓറിയേന്റഷൻ ക്യാമ്പ് നടത്തും. അതിൽ നിന്നാണ് 'മാറ്റിനി' നിർമിക്കുന്ന സിനിമയും വെബ്സീരീസുകളും സംവിധാനം ചെയ്യാനുള്ള സംവിധായകരെ തെരഞ്ഞെടുക്കുക. അടുത്ത പുതുവർഷപ്പിറവിയോടെ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് 'മാറ്റിനി' സാരഥികളായ നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ ബാദുഷയും നിർമാതാവ് ഷിനോയ് മാത്യുവും അറിയിച്ചു.
'മാറ്റിനി ഡയറക്ടേഴ്സ് ഹണ്ടി'ന്‍റെ ആദ്യ ലിസ്റ്റിൽ ഇടം നേടിയവർ-ശരത് സുന്ദർ (കരുവറെയിൻ കനവുകൾ), അരുൺ പോൾ (കൊതിയൻ), അഭിലാഷ് വിജയൻ (ദ്വന്ത്), സജേഷ് രാജൻ (മോളി), ശിവപ്രസാദ് കാശിമൺകുളം (കനക), ഫാസിൽ റസാഖ് (പിറ), ജെഫിൻ (സ്തുതിയോർക്കൽ), ഷൈജു ചിറയത്ത് (അവറാൻ), രജിത്ത് കെ.എം (ചതുരങ്ങൾ), ദീപക് എസ്. ജയ് (45 സെക്കൻ്റ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.