![meera jasmine comeback sathyan anthikkad movie location meera jasmine comeback sathyan anthikkad movie location](https://www.madhyamam.com/h-upload/2021/10/16/1231665-meera-welcomeback.webp)
'വെൽക്കംബാക് മീര', ഇൗ തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നത്'
text_fieldsവീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി നടി മീര ജാസ്മിൻ. സത്യന് അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്ക്ക് മുന്നിലെത്തുന്നത്. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ പ്രിയ നായികയാണ് മീര ജാസ്മിൻ. മലയാളി പ്രേക്ഷകർക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങളും മീരയിലുടെ ലഭിച്ചു.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ദേശീയപുരസ്കാരവുമെല്ലാം സ്വന്തമാക്കിയ മീര, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു. 'പാഠം ഒന്ന് ഒരു വിലാപം' എന്ന ചിത്രത്തിലൂടെയായിരുന്നു മീരയെത്തേടി ദേശീയ പുരസ്കാരം എത്തിയത്.
വിജയദശമി ദിനത്തിലാണ് മീര വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്. മീരയെന്ന അഭിനേത്രിയുടെ തിരിച്ചുവരവ് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞു.
'വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന 'കൺമണി'. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ 'അച്ചു'. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്'-സത്യൻ അന്തിക്കാട് കുറിക്കുന്നു. അടുത്തിടെ യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.