പ്രവാസത്തിെൻറ കഥയുമായി 'മ്യാവു' എത്തി
text_fieldsലാൽജോസും യു.എ.ഇയും തമ്മിൽ വല്ലാത്തൊരു ആത്മബന്ധമുണ്ട്. നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച ലാൽജോസിെൻറ ഏറ്റവും വലിയ രണ്ട് ഹിറ്റുകളിൽ ഉൾപെടുത്താവുന്ന സിനിമകളാണ് അറബിക്കഥയും ഡയമണ്ട് നേക്ലസും. ഇൗ സിനിമകൾക്ക് ശേഷം യു.എ.ഇയിൽ ചിത്രീകരിച്ച 'മ്യാവു' തീയറ്ററിലെത്തുേമ്പാഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് മറ്റൊരു 'ഗൾഫ്' സൂപ്പർ ഹിറ്റാണ്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറം തന്നെയാണ് മ്യാവുവിനായും പേന ചലിപ്പിച്ചിരിക്കുന്നത്.ഗൾഫിലെ തീയറ്ററുകളിൽ ഇന്നലെ എത്തിയ സിനിമ കേരളത്തിൽ ഇന്നാണ് റിലീസ്.
റാസൽ ഖൈമയിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ നായകനായും മംത മോഹൻദാസ് നായികയുമായെത്തുന്ന ചിത്രം കുടുംബ കഥയാണ് പറയുന്നത്. സലീം കുമാർ, ഹരിശ്രീ യൂസഫ് തുടങ്ങിയവർക്കൊപ്പം മൂന്ന് കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
തോമസ് തിരുവല്ലയാണ് നിർമാതാവ്. അജ്മൽ സാബു ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിച്ചിരിക്കുന്നു. കസാക്കിസ്ഥാൻ നടിയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദസ്തഖീർ എന്ന കഥാപാത്രമായാണ് സൗബിൻ അരങ്ങിലെത്തുന്നത്. 'മോനേ ദസ്തഖീറെ, മഅസ്സലാമ' എന്ന മംതയുടെ മുഖവുരയോടെ തുടങ്ങുന്ന ഹിജാബി ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.