'ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ ജനങ്ങള്‍ കൈപ്പറ്റിയിട്ടില്ല, ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേ മതിയാകൂ'- മിഥുന്‍ മാനുവല്‍ തോമസ്
text_fieldsബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന്റെ ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേമതിയാകൂവെന്ന് സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ്.ഫേസ്ബുക്കിലൂടെയാണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രതിവിധി കണ്ടെത്തണമെന്നും ജനങ്ങള്‍ ആരുടെ കൈയില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ കൈപറ്റിയിട്ടില്ലെന്നും സംവിധായകന്‍ കുറിച്ചു.
മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ്. ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും വിഷ വായു... കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളില്‍ ഒന്നായി തന്നെ പരിഗണിക്കാവുന്ന ഒരു ഇന്‍സിഡന്റ്..! ഉത്തരവാദികള്‍ ആരായാലും - പ്രാദേശിക ഭരണ കൂടം ആയാലും സംസ്ഥാന ഭരണ കൂടം ആയാലും മറുപടി പറഞ്ഞേ മതിയാകൂ, പ്രതിവിധി യുദ്ധകാലടിസ്ഥാനത്തില്‍ കണ്ടെത്തിയേ മതിയാകൂ.. ഞങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും ഈ പുക ശ്വസിക്കാനുള്ള കൊട്ടേഷന്‍ കൈപറ്റിയിട്ടില്ല.
p.s: എങ്കിലും എന്തുകൊണ്ടായിരിക്കും പുതു തലമുറ നാടുവിട്ടു വിദേശ രാജ്യങ്ങളില്‍ ചേക്കേറുന്നത്??????- സംവിധായകൻ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.