ആമിർ ഖാൻ ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നവരോട്; ചില കാര്യങ്ങൾ ഓർമിപ്പിച്ച് മിലിന്ദ് സോമനും സംവിധായകൻ രാഹുലും
text_fieldsനാല് വർഷത്തിന് ശേഷം പ്രദർശനത്തിനെത്തുന്ന ആമിർ ഖാൻ ചിത്രമാണ് ലാൽ സിങ് ഛദ്ദ. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണിത്. ചിത്രീകരണം മുതൽ ആകാംക്ഷ സൃഷ്ടിച്ച ചിത്രം റിലീസിനോട് അടുക്കുമ്പോൾ വിവാദങ്ങളിൽ ഇടംനേടുകയാണ്.
ചിത്രത്തിനെതിരെ ട്വിറ്ററിൽ ബോയ്കോട്ട് ക്യാമ്പെയിൻ ഉയർന്നിരിക്കുകയാണ്. ഇത് ആദ്യമായിട്ടല്ല ആമിർ ഖാൻ ചിത്രത്തിനെതിരെ ബോയികോട്ട് ക്യാപെയിൻ ഉയരുന്നത്. ഇതിൽ നടൻ ഏറെ ദുഃഖിതനാണ്
ട്വിറ്ററിൽ ലാൽ സിങ് ഛദ്ദക്കെതിരെയുള്ള ബോയികേട്ട് ക്യാംപെയ്ൻ ശക്തമാകുമ്പോൾ ആമിർ ഖാന് പിന്തുണയുമായി നടനും മോഡലുമായ മിലിന്ദ് സോമനും സംവിധായകൻ രാഹുല്‍ ധോലാകിയയും എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. നല്ല സിനിമയെ തകർക്കാൻ ട്രോളുകൾക്ക് കഴിയില്ലെന്നാണ് മിലിന്ദ് ട്വിറ്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുള്ള ഒരു സിനിമയെ ട്രോളുന്നത് ആ സിനിമ നിർമ്മിക്കാൻ കഠിനാധ്വാനം ചെയ്ത മറ്റ് നൂറുകണക്കിന് ആളുകളോട് കാണിക്കുന്ന അനീതിയാണ്. തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന സിനിമയുടെ വിജയത്തിലും അവർ പ്രതീക്ഷയർപ്പിച്ചിട്ടുണ്ട്. ചിന്ത ഒഴിവാക്കു- സംവിധായകൻ രാഹുല്‍ ധോലാകിയ ട്വീറ്റ് ചെയ്തു.
ലാൽ സിങ് ഛദ്ദ ചിത്രത്തെ ബഹിഷ്കരിക്കരുതെന്ന് നടൻ ആമിർ ഖാനും പ്രേക്ഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 'ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം'-ആമിർ മുംബൈയിൽ മാധ്യമങ്ങളെ കാണവെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.