പത്താനിലെ രംഗങ്ങൾ മാറ്റി ചിത്രീകരിക്കണം! ഷാരൂഖ് ഖാൻ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ല- മധ്യപ്രദേശ് മന്ത്രി
text_fieldsഷാരൂഖ് ഖാൻ ചിത്രമായ പത്താനെതിരെ സമൂഹമാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാവുകയാണ്. ചിത്രത്തിലെ 'ബേഷറം രംഗ്' എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഈ കൂട്ടർ പറയുന്നത്.
ഇപ്പോഴിതാ പത്താനെതിരെ രൂക്ഷവിമർശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്ത് എത്തിയിരിക്കുകയാണ്. കാവി നിറത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചത് തന്നെ ചൊടിപ്പിച്ചെന്നും ചിത്രത്തിൽ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്നും ചിത്രീകരണം വളരെ തെറ്റായിപ്പോയെന്നും മന്ത്രി പറഞ്ഞു.
വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണമെന്നും അല്ലാത്തപക്ഷം പത്താൻ മധ്യപ്രദേശിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആക്ഷേപകരമായ രംഗങ്ങൾ ഇല്ലാതാക്കിയാൽ പരിഗണക്കുമെന്നും പറഞ്ഞു.
'ബെഷറാം രംഗ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണവും അതിന്റെ നിറവുമാണ് വിവാദങ്ങൾക്ക് കാരണം. ഗാനരംഗത്തിൽ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് നടി എത്തുന്നുണ്ട്. ഈ രംഗത്തോടൊപ്പം ബെഷറാം രംഗ്( ലജ്ജയില്ലാത്ത നിറം) എന്ന വരികളും ചേർത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പാട്ട് യൂട്യൂബിൽ ആദ്യസ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ടെങ്കിലും രൂക്ഷവിമർശനമാണ് ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.