Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമലയാളത്തിലെ...

മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർഹീറോ 'മിന്നൽ മുരളി'യുടെ വെടിക്കെട്ട്​ ടീസർ

text_fields
bookmark_border
മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർഹീറോ മിന്നൽ മുരളിയുടെ വെടിക്കെട്ട്​ ടീസർ
cancel

കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സൂപ്പർഹിറ്റ്​ ചിത്രങ്ങളെടുത്ത ബേസിൽ ജോസഫ്​ സംവിധാനം ചെയ്യുന്ന​ സൂപ്പർഹീറോ ചിത്രമാണ്​ മിന്നൽ മുരളി. യുവ സൂപ്പർതാരം ടോവിനോ തോമസ്​ നായകനാകുന്ന മിന്നൽ മുരളിയുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ്​ സൂപ്പർഹീറോ സിനിമകൾ പോലെ ഗ്രാഫിക്​സി​െൻറ അതിപ്രസരമില്ലാതെ വന്ന ടീസറിൽ തനിനാടൻ വേഷത്തിലാണ് ടോവി‍നോ പ്രത്യക്ഷപ്പെടുന്നത്.

സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ടോവിനോയോടൊപ്പം ചിത്രത്തിൽ വേഷമിടും. മലയാളം, തമിഴ്​, ഹിന്ദി, കന്നട, തെലുഗു തുടങ്ങിയ ഭാഷകളിലെത്തുന്ന ചിത്രം സോഫിയ പോൾ ആണ് നിർമ്മിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tovino thomasBasil JosephMinnal Murali
News Summary - MINNAL MURALI Official Teaser
Next Story