മിന്നൽമുരളി റിലീസ് തീയതി പ്രഖ്യാപിച്ചു; പുറത്തിറങ്ങുക നെറ്റ്ഫ്ലിക്സിലൂടെ
text_fieldsകൊച്ചി: മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന ടാഗ്ലൈനോടെ വരുന്ന ടോവിനോ തോമസിന്‍റെ 'മിന്നൽ മുരളി'യുെട റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചു. ഡിസംബർ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തെത്തുകയെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.
റിലീസ് തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് പ്രത്യേക വിഡിയോയും നെറ്റ്ഫ്ലിക്സ് പങ്കുവെച്ചിട്ടുണ്ട്.മിന്നൽ മുരളിയുടെ ഡയരക്ട് ഒ.ടി.ടി റിലീസ് പ്രഖ്യാപന ടീസർ നെറ്റ്ഫ്ലിക്സ് ഇന്ത്യ നേരത്തേ പുറത്തുവിട്ടിരുന്നു. വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മിന്നല്‍ മുരളി'യുടെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിനാണെന്ന് മാസങ്ങള്‍ക്കു മുമ്പ് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. തിയറ്റര്‍ റിലീസിനു ശേഷമായിരിക്കും നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് നടത്തുക എന്നായിരുന്നു റിപ്പോര്‍ട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം തന്നെ മിന്നൽ മുരളി ഒ.ടി.ടി റിലീസാകും എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ബിഗ്ബജറ്റ് ചിത്രം ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ഗോദ'ക്ക് ശേഷം ടോവിനോയും ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം ഷാന്‍ റഹ്‌മാന്‍.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.