നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു
text_fieldsമിർസാപൂർ വെബ്സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടൻ ജിതേന്ദ്ര ശാസ്ത്രി അന്തരിച്ചു. നടൻ സഞ്ജയ് മിശ്രയാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചത്.
ജിതു ഭായ്, നിങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ... നിങ്ങൾ ലോകത്തിന് പുറത്താണ്, പക്ഷേ എപ്പോഴും എന്റെ മനസിലും ഹൃദയത്തിലും ഉണ്ടാകും ഓം ശാന്തി- സഞ്ജയ് മിശ്ര ഒരു പഴയ വിഡിയോക്കൊപ്പം കുറിച്ചു.
മിർസാപൂർ വെബ്സീരീസിലൂടെ ജിതേന്ദ്ര ശാസ്ത്രി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. സീരീസിൽ ഉസ്മാൻ എന്ന കഥപാത്രത്തെയാണ് നടൻ അവതരിപ്പിച്ചത്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയ നടൻ നാടകത്തിൽ സജീവമായിരുന്നു. 2019 ൽ അർജുൻ കപൂറിന്റെ 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.'ബ്ലാക്ക് ഫ്രൈഡേ', 'രാജ്‌മ ചവല്‍', 'അശോക', 'ലജ്ജ', 'ദൗര്‍', 'ചാരാസ്' എന്നിവയാണ് മറ്റ് ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.