മിഥുൻ ചക്രവർത്തിക്ക് സംഭവിച്ചത് ഇസ്കെമിക് സെറിബ്രോവാസ്കുലർ സ്ട്രോക്ക്; ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശുപത്രി അധികൃതർ
text_fieldsആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും ബി.ജെ.പി നേതാവുമായ മിഥുൻ ചക്രവർത്തി ആരോഗ്യം വീണ്ടെടുക്കുകയാണ്. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ചയാണ് നടനെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും തെറ്റായവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മകൻ അറിയിച്ചിരുന്നു.
ഇപ്പോഴിതാ നടന്റെ നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവിട്ടിരിക്കുകയാണ് ആശുപത്രി അധികൃതർ. ഇസ്കെമിക് സെറിബ്രോവാസ്കുലർ സ്ട്രോക്ക് ആണ് സംഭവിച്ചതെന്നും നിലവിൽ സുഖംപ്രാപിച്ചുവരുകയാണെന്നും ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നിവരുൾപ്പെടെയുള്ള ഡോക്ടർമാരുടെ സംഘം നടനെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
'ശനിയാഴ്ച രാവിലെ 9.40 ഓടെയാണ് മിഥുൻ ചക്രവർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ സമയത്ത് വലത് ഭാഗത്തെ കൈകാലുകള്‍ക്ക് ബലഹീനയുണ്ടായിരുന്നു. തുടർന്ന് നടത്തിയ വിവിധ പരിശോധനയിൽ ഇസ്കെമിക് സെറിബ്രോവാസ്കുലർ സ്ട്രോക്ക് ആണ് സംഭവിച്ച കണ്ടെത്തി. നിലവിൽ, നടന്റെ ആരോഗ്യവസ്ഥ തൃപ്തികരമാണ്. പൂർണ്ണ ബോധവാനാണ്. കട്ടികുറഞ്ഞ ഭക്ഷണമാണ് നൽകുന്നത്. ന്യൂറോ ഫിസിഷ്യൻ, കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് തുടങ്ങിയ ഡോക്ടർമാരുടെ ഒരു സംഘംനടനെ പരിശോധിച്ച് രോഗ്യസ്ഥിതി വിലയിരുത്തും- പ്രസ്തവാനയിൽ പറയുന്നു.
മിഥുൻ ചക്രബർത്തിയെ നടി ദേബശ്രീ റോയ് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. നടൻ സുഖം പ്രാപിച്ചുവരുകയാണെന്നും ആരോഗ്യസ്ഥിതി വീണ്ടെടുത്തതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.