യഥാർഥത്തിൽ ഈ പുരസ്കാരം മറ്റൊരാൾക്ക് അവകാശപ്പെട്ടത്; ഗോൾഡൻ ഗ്ലോബ് വേദിയിൽ രാജമൗലിക്ക് നന്ദി പറഞ്ഞ് എം.എം കീരവാണി
text_fieldsഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടത്തിൽ സംവിധായകൻ എസ്. എസ് രാജമൗലിക്കും ആർ. ആർ. ആർ ടീമിനും നന്ദി അറിയിച്ച് സംഗീത സംവിധായകൻ എം. എം കീരവാണി. ഈ അംഗീകാരം തന്റെ സഹോദരൻ എസ്.എസ് രാജമൗലിക്കുള്ളതാണെന്ന് പുരസ്കാരം സ്വീകരിച്ചതിന് ശേഷം പറഞ്ഞത്. ഒപ്പം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തന്നോടെപ്പം നോമിനേറ്റ് ചെയ്യപ്പെട്ടവർക്കും അദ്ദേഹം നന്ദിയും ആശംസയും നേർന്നു.
'ഈ അഭിമാനകരമായ അവാർഡിന് വളരെ നന്ദി. ഈ മഹത്തായ നിമിഷത്തിൽ ഞാൻ വളരെയധികം ആശ്ചര്യപ്പെടുന്നു. ഈ അവാർഡ് യഥാർഥത്തിൽ മറ്റൊരാൾക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നത് കാലങ്ങളായി തുടർന്ന് വരുന്ന സമ്പ്രദായമാണ്. ഇങ്ങനെ ഒരു അവാർഡ് കിട്ടിയപ്പോൾ ആ വാക്കുകൾ പറയരുതെന്ന് വിചാരിച്ചിരുന്നു. എന്നാൽ ഞാനും അത് ആവർത്തിക്കാൻ പോകുന്നു. കാരണം ഈ അവാർഡ് എന്റെ സഹോദരനും സിനിമയുടെ സംവിധായകനുമായ എസ് എസ് രാജമൗലിക്കുള്ളതാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്. എന്നേയും എന്റെ വർക്കിനേയും വിശ്വസിച്ച് പിന്തുണച്ച് കൂടെനിന്നതിന് നന്ദി'; കീരവാണി പറഞ്ഞു. ഒപ്പം ഗാനരംഗത്ത് അഭിനയിച്ച ജൂനിയർ എൻ.ടി. ആറിനും രാം ചരണിനും നന്ദി അറിയിക്കാനും സംഗീത സംവിധായകൻ മറന്നില്ല.
ഒറിജിനൽ സോങ് വിഭാഗത്തിലാണ് ആർ.ആർ. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് പുരസ്കാരം ലഭിച്ചത്. കീരവാണി ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത കാലഭൈരവയും രാഹുൽ സിപ് ലിഗുഞ്ജും ചേർന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.