Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2020 11:16 PM IST Updated On
date_range 4 Sept 2020 11:16 PM ISTആൻറണി പെരുമ്പാവൂരിെൻറ മകളുടെ വിവാഹനിശ്ചയത്തിന് കാരണവരായി മോഹൻലാൽ
text_fieldsbookmark_border
സിനിമ നിർമാതാവ് ആൻറണി പെരുമ്പാവൂരിെൻറ മകളുടെ വിവാഹനിശ്ചയത്തിന് കാരണവരായി നടൻ മോഹൻലാൽ. ചടങ്ങിൽ വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലിയത് മോഹൻലാൽ ആയിരുന്നു. നടനൊപ്പം ഭാര്യ സുചിത്രയും മകൻ പ്രണവും നിശ്ചയചടങ്ങിൽ പെങ്കടുത്തു.
ആൻറണി പെരുമ്പാവൂർ-ശാന്തി ദമ്പതികളുടെ മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസൻറിെൻറയും സിന്ധുവിെൻറയും മകൻ ഡോ.എമിൽ വിൻസൻറും തമ്മിലുള്ള വിവാഹനിശ്ചയമാണ് നടന്നത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ കോവിഡ് പ്രോേട്ടാക്കോൾ പ്രകാരം ലളിതമായാണ് ചടങ്ങ് നടന്നത്. 50 അതിഥികൾ മാത്രമാണ് പെങ്കടുത്തത്. വധുവിെൻറയും വരെൻറയും കുടുംബങ്ങൾ തമ്മിൽ ദീർഘകാലബന്ധമുണ്ട്. ഡിസംബറിലാണ് എമിലിെൻറയും അനീഷയുടെയും വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story