'വെള്ളം ഒട്ടും ചേർക്കരുത്, ഇനി അടിയിൽ പിടിച്ചാൽ മാത്രം കുറച്ച് ചേർക്കാം'; ലാലേട്ടെൻറ സ്പെഷൽ ചിക്കൻ കറി ഹിറ്റ് ചാർട്ടിൽ
text_fieldsമലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ ഇപ്പോൾ പുതിയ റോളിലാണ്. പാചകമാണ് ഒഴിവുസമയങ്ങളിലെ അദ്ദേഹത്തിെൻറ പ്രധാന വിനോദം. ഇടയ്ക്കെല്ലാം തെൻറ പാചക വീഡിയോകൾ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇസ്റ്റഗ്രാം അകൗണ്ട്വഴിയാണ് ഇത്തവണ അദ്ദേഹം പാചക വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിക്കൻ വിഭവമാണ് നടൻ പാകംചെയ്തത്. മസാലക്കൂട്ടുകള്‍ കുറച്ചുമാത്രം ഉപയോഗിച്ച്, ചതച്ചരച്ച ഉള്ളിയും മുളകും ചുട്ട തേങ്ങയും ചേർത്തായിരുന്നു വിഭവം ഒരുക്കിയത്.
കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ച് ചിത്രീകരിച്ച വീഡിയോ താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്. ചിക്കൻ, ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ ഉപ്പ്, ചുട്ടെടുത്ത തേങ്ങ എന്നിവയാണ് ചേരുവകള്‍. പാചകത്തിന്‍റെ ഓരോ ഘട്ടവും വിശദമായി തന്നെ താരം ആരാധകര്‍ക്കു വേണ്ടി പങ്കുവെക്കുന്നുണ്ട്.
പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ച ചേരുവകള്‍ ചേർത്ത് ഉപ്പുചേര്‍ത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേര്‍ക്കരുതെന്ന് പറഞ്ഞുതുടങ്ങിയ അദ്ദേഹം ഇനി അടിയിൽ പിടിച്ചാൽ കുറച്ച് വെള്ളം ചേർത്തോളൂ എന്നും പറയുന്നുണ്ട്. അവസാനം ഭാര്യ സുചിത്രക്കും സുഹൃത്തിനും വിളമ്പിക്കൊടുക്കുന്നുണ്ട് താരം. പങ്കുവച്ച് കുറച്ചുസമയത്തിനകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.