'മിഷൻ കൊങ്കൺ'; ഒടിയന് ശേഷം മോഹൻലാലും ശ്രീകുമാർ മേനോനും വീണ്ടും
text_fieldsഒടിയന് ശേഷം സൂപ്പർ സ്റ്റാർ മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും ഒരുമിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മിഷൻ കൊങ്കൺ' എന്ന് പേരിട്ട ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരുടെയും രണ്ടാം വരവ്. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തും.
മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന 'മിഷൻ കൊങ്കൺ' എന്ന സിനിമയെ കുറിച്ച് ശ്രീകുമാർ മേനോൻ ഇൗ വർഷം തുടക്കത്തിൽ തന്നെ ചില സൂചനകൾ തന്നിരുന്നു. ടി.ഡി രാമകൃഷ്ണനാണ് രചന നിര്‍വഹിക്കുന്നത്.
#MissionKonkan is a new bilingual featuring @Mohanlal & @RandeepHooda and directed by @vashrikumar of #Odiyan fame. pic.twitter.com/hHs777Iq62
— Sreedhar Pillai (@sri50) September 13, 2021
ഹിന്ദിയിലും മലയാളത്തിലുമായി വരുന്ന മിഷൻ കൊങ്കൺ ജിതേന്ദ്ര താക്കറെ, ശാലിനി താക്കറെ, കമാല്‍ ജെയിന് എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്. അതേസമയം, മോഹൻലാൽ ചിത്രത്തിൽ മുഴുനീള വേഷത്തിലാകില്ല എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങൾ അണിയറപ്രവർത്തകൾ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.