Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതിരക്കഥ-സംവിധാനം അനൂപ്...

തിരക്കഥ-സംവിധാനം അനൂപ് മേനോൻ; മോഹൻലാലിന്‍റെ പുതിയ ചിത്രം

text_fields
bookmark_border
തിരക്കഥ-സംവിധാനം അനൂപ് മേനോൻ; മോഹൻലാലിന്‍റെ പുതിയ ചിത്രം
cancel

അനൂപ് മെനോൻ തിക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ സൂപ്പർതാരം മോഹൻലാൽ. റൊമാന്‍റിക്ക് എൻടർടെയ്ൻമെന്‍റ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് വിവരം.

തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്‍റെ പ്രധാന ഷൂട്ടിങ് നടക്കുക. ടൈംലെസ് മൂവിുന്‍റെ ബാനറിൽ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരാണ് ചിത്രം നിർമിക്കുക. നടനായും തിരക്കഥാകൃത്തുമായും സംവിധായകനുമായെല്ലാം തിളങ്ങിയിട്ടുള്ള അനൂപ് മെനോൻ 20 ഓളം സിനിമകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്.

അനൂപ് മേനോൻ ആദ്യമായി തിരക്കഥ എഴുതിയ പകൽ നക്ഷത്രങ്ങളിൽ നായകനായെത്തിയത് മോഹൻലാൽ ആയിരുന്നു. 2022ൽ പുറത്തിറങ്ങിയ പദ്മയാണ് അനൂപ് മേനോൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

അതേസമയം ഒരുപാട് പ്രതീക്ഷകളുള്ള ചിത്രങ്ങളാണ് മോഹൻലാലിന്‍റേതായി വരാനുള്ളത്. . തുടരും, കണ്ണപ്പ, ഹൃദയപൂർവ്വം, വൃഷഭ, റാം, മഹേഷ് നാരായണൻ ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ സിനിമകളുടെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷമാകും മോഹൻലാൽ അനൂപ് മേനോൻ ചിത്രത്തിൽ അഭിനയിക്കുക. നിലവിൽ സത്യൻ അന്തിക്കാടിന്‍റെ ഹൃദയപൂർവ്വം ചിത്രത്തിന്റെ ഷൂട്ടിലാണ് മോഹൻലാൽ. വൃഷഭ, മഹേഷ് നാരാണൻ സിനിമകളുടെ ഷൂട്ടിങ് താരം പൂർത്തിയാക്കി കഴിഞ്ഞു.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാനാണ് മോഹൻലാലിന്‍റെ അടുത്തതായി റിലീസ് ചെയ്യുന്ന ചിത്രം. മാർച്ച് 27നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalAnoop MenonNew Movie
News Summary - Mohanlal new movie Announced with Direction of Anoop menon
Next Story