'മരക്കാർ': ഒ.ടി.ടിയുമായി കരാറിലെത്തിയിരുന്നു എന്ന വാർത്ത അടിസ്ഥാന രഹിതം -മോഹൻലാൽ
text_fieldsകാക്കനാട്: 'മരക്കാർ' പൂർണമായും ചരിത്ര സിനിമയല്ലെന്നും സംവിധായകെൻറ സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും സംവിധായകൻ പ്രിയദർശൻ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വിനോദ സിനിമ കാണുന്നതുപോലെ സിനിമ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ ഒ.ടി.ടിക്കുവേണ്ടി എടുത്തതല്ലെന്നും ഒ.ടി.ടി പ്ലാറ്റ്ഫോമുമായി കരാറിലെത്തിയിരുന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മോഹൻലാലും വ്യക്തമാക്കി.
അതേസമയം, റിലീസിനുശേഷം ഒ.ടി.ടി പ്ലാറ്റ്ഫോമിൽ വരുമെന്നും അതിനുള്ള ഡിജിറ്റൽ അവകാശം നൽകിയതായും അണിയറപ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ലാൽ ചിത്രങ്ങളായ ബ്രോ ഡാഡി, ട്വൽത്ത്മാൻ എന്നിവ ഒ.ടി.ടിയിൽ തന്നെയായിരിക്കും പ്രദർശിപ്പിക്കുക എന്ന് മോഹൻലാൽ സ്ഥിരീകരിച്ചു.
കുഞ്ഞാലി മരക്കാർ സിനിമ 625 സ്ക്രീനിൽ പ്രദർശിപ്പിക്കുമെന്ന് നിർമാതാവ് ആൻറണി പെരുമ്പാവൂർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള സീറ്റിങ് നിയന്ത്രണം ഉണ്ടെങ്കിലും ഏറെ പ്രതീക്ഷയുണ്ടെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. റിലീസിന് മുന്നോടിയായി കാക്കനാട്ടെ ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് അണിയറപ്രവർത്തകർ ഇക്കാര്യങ്ങൾ പറഞ്ഞത്.
റിലീസുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങൾക്ക് പിന്നാലെയാണ് വ്യാഴാഴ്ച സിനിമ പ്രദർശനം ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.