ടാക്‌സി ഡ്രൈവറായി മോഹൻലാൽ; തരുൺ മൂർത്തിയുടെ 'എല്‍ 360'
text_fieldsമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 'എൽ 360' എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വർഷങ്ങൾക്ക് ശേഷമാണ് ഇവർ വെള്ളിത്തിരയിൽ വീണ്ടും ഒന്നിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, തരുൺ മൂർത്തി ചിത്രത്തില്‍ സാധാരണക്കാരനായ ടാക്സി ഡ്രൈവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷണ്മുഖം എന്നാണ് മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചാണ് ചിത്രമെരുങ്ങുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. രജപുത്രയുടെ പതിനാലാമത്തെ ചിത്രവും മോഹൻലാലിന്റെ 360മത്തെ ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ ആകാംക്ഷയോടെ പ്രേക്ഷകർ 'എൽ 360' ആയി കാത്തിരിക്കുന്നത്.
കെ.ആർ.സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്. കലാസംവിധാനം ഗോകുൽദാസ്. മേക്കപ്പ് പട്ടണം റഷീദ്. കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ്. നിർമാണ നിർവഹണം ഡിക്സൻ പൊടുത്താസ്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.