മോഹന്‍ലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുതിയ സിനിമ; ഗുസ്തി പ്രമേയമാകും
text_fieldsമോഹന്‍ലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി സൂചന. ഇതേസംബന്ധിച്ച് ഏറെക്കാലമായി മലയാള സിനിമാലോകത്ത് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ സത്യമാണെന്നാണ് പുറത്തുവരുന്ന വിവരം. ആന്ധ്രാപ്രദേശിന്റെ പശ്ചാത്തലത്തില്‍ ലോക്കല്‍ ഗുസ്തി പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. നാടന്‍ ഗുണ്ടയായിട്ടാണ് മോഹന്‍ലാല്‍ എത്തുകയെന്നും സൂചനയുണ്ട്.
2023ലായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ്. ചിത്രത്തിന്റെ പേരിനെ കുറിച്ചുള്ള വാര്‍ത്തകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ജീത്തു ജോസഫ് ചിത്രം റാം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹന്‍ലാല്‍-ലിജോ സിനിമ ആരംഭിക്കുക. കൊവിഡ് മൂലം നിര്‍ത്തിവെച്ച റാമിന്റെ ചിത്രീകരണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങിയത്. മോണ്‍സ്റ്റാര്‍, എലോണ്‍, ഓളവും തീരവും എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.
മമ്മൂട്ടി നായകനായെത്തുന്ന നൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.