'ലാലേട്ടൻ മുഴുനീളെയുണ്ടാകും'; മമ്മൂട്ടി ചിത്രത്തിൽ മോഹൻലാലിന് മുഴുനീള റോളെന്ന് മഹേഷ് നാരായണൻ
text_fieldsമഹേഷ് നാരായണൻ-മമ്മൂട്ടി ചിത്രം ചർച്ചകൾ വീണ്ടും സജീവമാകുന്നു. ഏറെ കാലത്തിന് ശേഷം മമ്മൂട്ടി മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ ചിത്രം നേരത്തെ തന്നെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൻ എന്നിവരും പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ റോളിലാണ് എത്തുക എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ മോഹൻലാലിന്‍റേത് കാമിയോ റോൾ അല്ലെന്ന് പറയുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ മഹേഷ് നാരായണൻ. ഉടനീളമുള്ള വേഷമായിരിക്കും മോഹൻലാലിന്‍റേതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫഹദിനും, കുഞ്ചാക്കോക്കും കാമിയോയ്ക്ക് അപ്പുറം പ്രാധാന്യമുള്ള വേഷങ്ങളായിരിക്കും എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇവരെയെല്ലാം മികച്ച രീതിയിൽ അവതരിപ്പിക്കുക എന്നുള്ളത് വെല്ലുവിളിയുർന്നതാണെന്നും മഹേഷ് നാരാണയൻ പറയുന്നു. കമൽഹാസനൊപ്പം മഹേഷ് നാരായണൻ ഒരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. ആ ചിത്രമാണ് പിന്നീട് മമ്മൂട്ടി-മോഹൻലാൽ കൂട്ടുകെട്ടിന്റെ സിനിമയാക്കിയത് എന്ന തരത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കമൽഹാസനൊപ്പമുള്ള സിനിമയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ആന്‍ മെഗാ മീഡിയ ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.