എന്നെ പ്രചോദിപ്പിച്ച ഒരാള്‍; കൂടെ പിറന്നിട്ടില്ല എന്നേയുള്ളൂ... പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് മോഹൻലാൽ
text_fieldsമമ്മൂട്ടിക്കൊപ്പം എപ്പോഴും ചേർന്ന് നിൽക്കുന്ന പേരാണ് നടൻ മോഹൻലാലിന്റേത്. ഏകദേശം ഒരേ കാലത്ത് സിനിമയില്‍ എത്തിയ ഇവർ സഹപ്രവർത്തകർ എന്നതിൽ ഉപരി സഹോദര ബന്ധമാണുള്ളത്.
ഇപ്പോഴിതാ മെഗാസ്റ്റാറിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ പ്രിയപ്പെട്ട ഇച്ചാക്കക്ക് ആശംസ നേർന്നത്. കൂടെ പിറന്നില്ലെങ്കിലും കർമം കൊണ്ട് മമ്മൂട്ടി തന്റെ സഹോദരനാണെന്നാണ് മോഹൻലാൽ പറയുന്നത്. നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവുമുണ്ടെന്നാണ് പറയുന്നത്. ചില സമയങ്ങളില്‍ രക്തബന്ധത്തേക്കാള്‍ വലുതാണ് കര്‍മബന്ധം. കൂടെ പിറന്നിട്ടില്ല, എന്നേയുള്ളൂ, ഇച്ചാക്ക എനിക്ക് ജ്യേഷ്ഠനാകുന്നത് അങ്ങനെയാണ്. ഒരേ കാലത്ത് സിനിമയില്‍ എത്തിയെങ്കിലും പ്രായം കൊണ്ടും അനുഭവം കൊണ്ടും ജ്യേഷ്ഠന്‍. എന്നെ പ്രചോദിപ്പിച്ച ഒരാള്‍. ശരീരം കൊണ്ടും അഭിനയം കൊണ്ടും ശബദ്ം കൊണ്ടും ഇച്ചാക്കയുടെ യുവത്വം നിത്യഹരിതമായി നില്‍ക്കുന്നത് നിസ്സാര കാര്യമല്ല. ഈ ജന്മനാളില്‍ ഇച്ചാക്കയ്ക്ക് ആയുരാരോഗ്യ സൗഖ്യങ്ങള്‍ നേരുന്നു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഈശ്വരന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ- മോഹന്‍ലാല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.