എന്റെ വീട് പോലെയല്ല; കപൂർ കുടുംബത്തിൽ എല്ലാവരും ഒന്നിച്ചാണ്, അനുഭവം പറഞ്ഞ് ആലിയ ഭട്ട്
text_fieldsബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്ത് നിറയെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. അടുത്തിടെയായിരുന്നു ആലിയയുടേയും നടൻ രൺബീർ കപൂറിന്റേയും വിവാഹം. സിനിമാ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.
ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലേക്ക് മരുമകളായി എത്തിയതിനെ കുറിച്ച് പറയുകയാണ് ആലിയ ഭട്ട്. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിവാഹശേഷമുള്ള നടിയുടെ ആദ്യത്ത അഭിമുഖമാണിത്. കപൂർ കുടുംബത്തിൽ എല്ലാവരും ഒന്നിച്ചാണെന്നും അവിടെ എല്ലാ വിശേഷങ്ങളും ഒരുമിച്ചാണ് ആഘോഷിക്കുന്നതെന്നും ആലിയ പറയുന്നു.
'അച്ഛനും അമ്മക്കും സഹോദരിക്കുമൊപ്പമാണ് ഞാൻ വളർന്നത്. ഞങ്ങൾക്കിടയിൽ പരസ്പരം ഇടപെടൽ വളരെ കുറവായിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങളുമായി മുന്നോട്ട് പോകും. കൂടാതെ ഞങ്ങളുടെ കുടുംബത്തിൽ വലിയ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കപൂർ കുടുംബത്തിലേക്ക് വരുമ്പോൾ അവിടെ എല്ലാവരും ഒന്നിച്ചാണ്. ഭക്ഷണം കഴിക്കുന്നതും പൂജയുമെല്ലാം' - ആലിയ പറഞ്ഞു നിർത്തി.
2022 ഏപ്രിൽ 14 ന് ആയിരുന്നു ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റേയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്.
അമ്മയാവാൻ തയാറെടുക്കുന്ന ആലിയയുടെ നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.