പ്രഫസറും പിള്ളേരും സെപ്റ്റംബര്‍ മൂന്നിനെത്തും; മണി ഹെയ്സ്റ്റ് സീസണ്‍ -5 ട്രെയിലര്‍ പുറത്ത്
text_fieldsലോകത്താകമാനം ലക്ഷക്കണക്കിന് ആരാധകരുള്ള സീരീസാണ് 'മണി ഹെയ്സ്റ്റ്'. സീരീസിന്‍റെ അഞ്ചാമത്തെയും അവസാനത്തെയും സീസണ്‍ റിലീസിനൊരുങ്ങുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് സീരീസ് പ്രേമികള്‍ നോക്കിക്കണ്ടത്. നേരത്തെ അറിയിച്ചതുപോലെത്തന്നെ ആഗസ്റ്റ് രണ്ടിന് തന്നെ സീരീസിന്‍റെ പുതിയ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.
സെപ്തംബര്‍ മൂന്നിന് സീരീസിന്‍റെ അഞ്ചാം സീസണിലെ ആദ്യ വോള്യം പുറത്തിറക്കുമെന്നാണ് ട്രെയിലറിലൂടെ നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. ബാങ്ക് ഓഫ് സ്പെയിന്‍ കൊള്ളയടിക്കാനുള്ള ശ്രമത്തിനിടെ ഉദ്യോഗസ്ഥയായ അലീസിയ പ്രൊഫസറെ പിടികൂടുന്ന സീനോടെയാണ് സീസണ്‍ 4 അവസാനിക്കുന്നത്.
അതിന്‍റെ തുടര്‍ച്ച എന്തായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. നെറ്റ്ഫ്ലിക്സിന്‍റെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട അന്യഭാഷാ സീരീസാണ് ലാ കാസാ ഡി പപ്പേല്‍ (മണി ഹെയ്സ്റ്റ്). ജെസ്യൂസ് കോള്‍മെനറാണ് മണി ഹെയ്സ്റ്റിന്‍റെ സംവിധായകന്‍. സ്പാനിഷ് നടന്‍ അല്‍വാറോ മോര്‍ത്തെയാണ് സീരിസിലെ പ്രധാന കഥാപാത്രമായ പ്രൊഫസറെ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.