മോണിക്ക; ഒരു എ.ഐ സ്റ്റോറി -ട്രെയിലറും പാട്ടും പുറത്തിറങ്ങി
text_fieldsകൊച്ചി: ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത മോണിക്ക ഒരു എ.ഐ സ്റ്റോറിയുടെ (Monica Oru AI Story) ട്രെയ്‌ലർ പ്രകാശനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ എ.ഐ സിനിമ എന്ന നിലയിൽ കേന്ദ്രസർക്കാരിന്റെ പരാമർശം നേടിയ സിനിമയിൽ അമേരിക്കൻ വംശജ അപർണ മൾബറി, ഗോപിനാഥ് മുതുകാട്, ‘മാളികപ്പുറം’ ഫെയിം ശ്രീപത് എന്നിവർ അഭിനയിക്കുന്നു. സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിർമാതാവ് സാബു ചെറിയാൻ ട്രെയ്‌ലർ റീലീസ് ചെയ്തു.
പ്രഭാവർമ രചിച്ച് യുനാസിയോ സംഗീത സംവിധാനം ചെയ്ത ഗാനം സംഗീത സംവിധായകൻ റോണി റാഫേലും യെർബേഷ് ബെച്ചു എന്ന പതിനൊന്നു വയസുകാരൻ പാടിയ ഗാനം ആലപ്പി അഷ്റഫും റിലീസ് ചെയ്തു. അപർണ മൾബറി മലയാളത്തിൽ പാടി നൃത്തം ചെയ്ത പ്രൊമോ സോംഗ് ഗോപിനാഥ് മുതുകാട് റിലീസ് ചെയ്തു. സിനിമയുടെ ഫൈനൽ ലുക്ക് പോസ്റ്റർ പ്രകാശനം ‘മാളികപ്പുറം’ സിനിമയുടെ സംവിധായകൻ വിഷ്ണു ശശി ശങ്കർ നിർവഹിച്ചു.
മെയ് 31ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം മാളികപ്പുറം സിനിമയുടെ രചയിതാവ് അഭിലാഷ് പിള്ള നടത്തി. ചടങ്ങിൽ മോണിക്ക ഒരു എ.ഐ സ്റ്റോറിയുടെ രണ്ട് ഗാനങ്ങൾ എഴുതിയ സരസ്വതി സമ്മാൻ അവാർഡ് ജേതാവ് പ്രഭാവർമ്മയെ സിനിമയുടെ നിർമ്മാതാവ് മൻസൂർ പള്ളൂർ പൊന്നാട അണിയിച്ച് ആദരിച്ചു. മജീഷ്യൻ മുതുക്കാട് പ്രധാന വേഷത്തിൽ എത്തുന്ന മോണിക്ക ഒരു എ.ഐ സ്റ്റോറിയിൽ കേരളത്തിൽ വളർന്ന അമേരിക്കൻ സ്വദേശി അപർണ മൾബറി മലയാളത്തിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ ബിഗ്ബോസ് താരത്തിന്റെ ആദ്യ സിനിമയാണ് ‘മോണിക്ക ഒരു എ.ഐ. സ്റ്റോറി’.
മാളികപ്പുറം ഫെയിം ശ്രീപത്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത, മൻസൂർ പള്ളൂർ, ആൽബർട്ട് അലക്സ്, അനിൽ ബേബി, അജയൻ കല്ലായ്, ശുഭ കാഞ്ഞങ്ങാട്, ആന്മിര ദേവ്, ഹാതിം, ആനന്ദ ജ്യോതി, പ്രസന്നൻ പിള്ള, പ്രീതി കീക്കൻ, ഷിജിത്ത് മണവാളൻ, പി.കെ. അബ്ദുല്ല, ഹരി കാഞ്ഞങ്ങാട്, വിഞ്ചു വിശ്വനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
മൻസൂർ പള്ളൂർ നിർമ്മിച്ച സിനിമ സംവിധാനം ചെയ്തത് ഇ.എം. അഷ്റഫാണ്. യുനുസിയോ സംഗീതവും റോണി റാഫേൽ പശ്ചാത്തല സംഗീതവും നിർവഹിച്ച സിനിമയുടെ ഗാനരചന പ്രഭാ വർമ്മ. ക്യാമറ സജീഷ് രാജും എഡിറ്റിംഗ് ഹരി ജി. നായറുമാണ്.
നജീം അർഷാദ്, യർബാഷ് ബാച്ചു എന്നിവർ ആലപിച്ച ഗാനങ്ങൾ സിനിമയിലുണ്ട്. കലാ സംവിധാനം ഹരിദാസ് ബക്കളം. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. വി.എഫ്.എക്സ്.- വിജേഷ് സി.ആർ. രാധാകൃഷ്ണൻ ചേളാരിയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ സുനിത സുനിൽ, പരസ്യകല- സജീഷ് എം. ഡിസൈൻ. സിനിമ മെയ് 31 ന് തന്ത്ര മീഡിയ കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.