Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആർട്ടിഫിഷ്യൽ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിത്രം, 'മോണിക്ക: ഒരു എ.ഐ സ്റ്റോറി'

text_fields
bookmark_border
Monica Oru AI Story Is The  First Indian  A.I Movie
cancel

ലയാളത്തിൽ ഉടൻ പുറത്തിറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( A I ) പ്രമേയമായുള്ള ചിത്രമാണ് 'മോണിക്ക : ഒരു എ ഐ സ്റ്റോറി'. ഇന്ത്യയുടെ AI സംബന്ധമായ ഔദ്യോഗിക വെബ്‌സൈറ്റിൽ (Indiaai.gov.in) സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചരിത്രത്തിന്റെ ഭാഗമായി ഈ വിവരം രേഖപ്പെടുത്തിക്കഴിഞ്ഞു.

ഇന്ത്യയിലെ A I പ്രോജക്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ, ഇവന്റുകൾ, എന്നിവ ലഭ്യമാകുന്ന ഈ വെബ്സൈറ്റിൽ മോണിക്ക : ഒരു എ ഐ സ്റ്റോറി യെകുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ് 'മോണിക്ക: ഒരു A I സ്റ്റോറി എന്ന സിനിമ റിലീസ് ചെയ്യുന്നതോടെ, നൂതനമായ കഥപറച്ചിലിനും ആകർഷകമായ ചിത്രീകരണത്തിനും പേരുകേട്ട മലയാള ചലച്ചിത്ര വ്യവസായം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇന്ത്യയിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രമേയമാക്കി ആദ്യമായി പുറത്തിറങ്ങുന്ന ഈ സിനിമ, പ്രേക്ഷകർക്ക് ഒരു പുതിയ ചലച്ചിത്ര അനുഭവം സാധ്യമാക്കും.

ഇ എം അഷ്‌റഫ് സംവിധാനം ചെയ്‌ത, ‘മോണിക്ക: ഒരു A I സ്റ്റോറി’ എന്ന ചിത്രത്തിൽ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് (AGI) കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമേരിക്കയിൽ ജനിച്ച സോഷ്യൽ മീഡിയ സ്വാധീനവും സംരംഭകയുമായ അപർണ മൾബറിയാണ്. AGI റോബോട്ടുകൾ ഒരു ഫ്യൂച്ചറിസ്റ്റിക് ആശയമാണ്; അവരുടെ മനുഷ്യസമാനമായ കഴിവുകൾ പരമ്പരാഗത AI റോബോട്ടുകളിൽ നിന്ന് അവരെ വേർതിരിക്കുന്നു'.ഇത്രയും വിവരങ്ങളാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ (MeitY) കീഴിലുള്ള വെബ്സൈറ്റിൽ പറയുന്നത്.

പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ സിനിമക്ക് ലഭിച്ച ഒരംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് സിനിമയുടെ നിർമ്മാതാവ് മൻസൂർ പള്ളൂർ പറഞ്ഞു. നിർമ്മാതാവും സംവിധായകനും ചേർന്നാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.

സിനിമയിൽ മനോഹരമായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജിഷ് രാജാണ് .പ്രഭാ വർമ എഴുതിയ വരികൾ യൂനിസിയോയുടെ സംഗീതത്തിൽ നജീം അർഷാദും യർ ബാഷ് ബച്ചുവുമാണ് ആലപിക്കുന്നത്. രാജു ജോർജ്ജ് എഴുതിയ ഇംഗ്ലീഷ് ഗാനം പാടിയിരിക്കുന്നതും ബാല ഗായകൻ യർ ബാഷ് ബച്ചുവാണ്. റോണി റാഫേലിന്റെ മാസ്മരിക സംഗീതം പശ്ചാത്തലത്തിന് കൂടുതൽ വൈകാരികത നൽകുന്നു . ചിത്രത്തിന്റെ പ്രൊമോഷൻ സോങ്ങ് എഴുതിയത് മൻസൂർ പള്ളൂരാണ് .ഇത് പാടിയിരിക്കുന്നത് മലയാളിയല്ലാത്ത അപർണ്ണ മൾബറിയാണ് .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട്, മാളികപ്പുറം ഫെയിം ശ്രീപദ്, സിനി എബ്രഹാം, മണികണ്ഠൻ, കണ്ണൂർ ശ്രീലത തുടങ്ങിയ അഭിനേതാക്കളോടൊപ്പം സംവിധായകൻ ഇ എം അഷ്റഫും, മൻസൂർ പള്ളൂരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഷൈജു ദേവദാസാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഹരി ജി നായർ എഡിറ്റിങ്ങ്, കാലാ സംധാനം ഹരിദാസ് ബാക്കുളവും വിഎഫ്എക്‌സ് വിജേഷ് സി യുമാണ്. സുബിൻ എടപ്പകം സഹനിർമ്മാതാവും കെ പി ശ്രീശൻ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monica Oru AI StoryA.I Movie
News Summary - Monica Oru AI Story Is The First Indian A.I Movie malayalam
Next Story