Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമക്കുള്ളിലെ...

സിനിമക്കുള്ളിലെ വേർതിരിവുകളുടെ കഥ പറയുന്ന 'അറ്റെൻഷൻ പ്ലീസ്' ഐ.എഫ്​.എഫ്​.കെയിൽ

text_fields
bookmark_border
സിനിമക്കുള്ളിലെ വേർതിരിവുകളുടെ കഥ പറയുന്ന അറ്റെൻഷൻ പ്ലീസ് ഐ.എഫ്​.എഫ്​.കെയിൽ
cancel

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിയഞ്ചാമത്​ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് 'അറ്റെന്‍ഷന്‍ പ്ലീസ്' തെരഞ്ഞെടുത്തു. വിഷ്ണു ഗോവിന്ദന്‍, ആതിര കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ ഐസക് തോമസ്​ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അറ്റെൻഷൻ പ്ലീസ്'.

ഡി.എച്ച് സിനിമാസിന്‍റെ ബാനറിൽ ഹരി വൈക്കം, ശ്രീകുമാര്‍ എന്‍.ജെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മന്മഥന്‍, ശ്രീജിത്ത്, ജോബിന്‍, ജിക്കി തുടങ്ങിയവരും അഭിനയിക്കുന്നു. സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും എടുത്തുകാട്ടുന്ന ഒരു സിനിമയാണിത്. ജാതിയുടെയും നിറത്തിന്‍റെയും പേരില്‍ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തില്‍ ദൃശ്യവത്​കരിക്കുന്നത്.

ഛായാഗ്രഹണം-ഹിമൽ മോഹൻ, സംഗീതം-അരുണ്‍ വിജയ്, എഡിറ്റർ-രോഹിത് വി.എസ് വാര്യത്ത്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, കല-മിലന്‍ വി.എസ്, സ്റ്റില്‍സ്-സനില്‍ സത്യദേവ്, പരസ്യകല-മിലന്‍ വി.എസ്, പ്രൊഡക്ഷന്‍ ഡിസൈൻ-ഷാഹുല്‍ വൈക്കം, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkAttention Please movie
News Summary - Movie Attention Please selected to 25th IFFK
Next Story