'ആയിശ വെഡ്സ് ഷമീർ' ജൂലായ് 9ന് ഒ.ടി.ടി റിലീസിന്
text_fieldsകോഴിക്കോട്: വാമ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സാക്കിർ അലി നിർമ്മിച്ച് സിക്കന്ദർ ദുൽക്കർനൈൻ രചനയും സംവിധാനവും നിർവ്വഹിച്ച 'ആയിശ വെഡ്സ് ഷമീർ' ജൂലായ് 9ന് ഒ.ടി.ടി റിലീസിന്. ഹൈ ഹോപ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഫസ്റ്റ്ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്സ്, കൂടെ, എ.ബി.സി ടാക്കീസ്, മൂവിവുഡ്, തിയേറ്റർപ്ലേ തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
നാട്ടിൻപുറത്തെ നന്മയുള്ള കൂലിപ്പണിക്കാരനായ ഷമീറെന്ന യുവാവിന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് പെൺകുട്ടികൾ അയാളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന സംഭവവികാസങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ , ശിവജി ഗുരുവായൂർ, വിനോദ് കെടാമംഗലം എന്നിവരോടൊപ്പം ചിത്രത്തിന്‍റെ നിർമ്മാതാവ് സാക്കിർ അലി ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം - ലിപിൻ നാരായണൻ, എഡിറ്റിംഗ് - ഹബീബി, ഗാനരചന, സംഗീതം - ജയനീഷ് ഒമാനൂർ, നിഷാദ്ഷാ, റൂബിനാദ്, ആലാപനം - ജി. വേണുഗോപാൽ, സുജാത, നജീം അർഷാദ്, സിയാ ഉൾ ഹഖ്, പ്രൊഡക്ഷൻ കൺട്രോളർ - ഷംസുദ്ദീൻ പാപ്പിനിശ്ശേരി, ചമയം - ജയരാജ്, സഹസംവിധാനം - ഷാൽവിൻ സോമസുന്ദരൻ, പശ്ചാത്തലസംഗീതം - റൂബിനാദ്, സലാം വീരോളി, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.