നാലംഗ കുടുംബത്തിന് സിനിമ കാണാൻ 10,000 രൂപ വേണ്ട; ആകെ ചെലവ് ആകുന്നത് ഇതാണ്, കണക്ക് നിരത്തി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ
text_fieldsനാലംഗ കുടുംബത്തിന് സിനിമ കണ്ടിറങ്ങുമ്പോൾ ചെലവാകുന്നത് 10,000 രൂപയാണെന്ന് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ ഹോളിവുഡ് റിപ്പോർട്ടർ റൗണ്ട് ടേബിൾ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലഘു ഭക്ഷണങ്ങൾക്കും പാനിയങ്ങൾക്കും വൻ തുകയാണ് ഈടയാക്കുന്നതെന്നും ഇതു താങ്ങാൻ സാധാരണ കുടുംബത്തിന് കഴിയില്ലെന്നും കരൺ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഈ വാദം തെറ്റാണെന്ന് ആരോപിച്ച് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. സിനിമ കാണാൻ തിയറ്ററുകളിലെത്തുന്ന നാലംഗ കുടുംബത്തിന്റ ചെലവാണ് നിരത്തിയായിരുന്നു പ്രതികരണം. കരൺ ജോഹർ പറയുന്നത് പോലെ 10,000 രൂപ ആകില്ലെന്നും 1560 രൂപയാണ് നാലു പേർ സിനിമ കണ്ടിറങ്ങുമ്പോൾ ആകെ ആകുന്നതെന്നും മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു.
2023-ലെ എല്ലാ ഇന്ത്യൻ തിയറ്ററുകളുടെയും ശരാശരി ടിക്കറ്റ് നിരക്ക് 130 രൂപയാണ്.അതേസമയം രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലസ് ശൃംഖലയായ പി വി ആർ ഇനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിലെ(2023-2024) ഭക്ഷണപാനീയങ്ങളുടെ ശരാശരി വില 132 രൂപയാണ്.ഒരു നാലംഗ കുടുംബത്തിന് സിനിമ കാണാൻ ചെലവാകുന്നത് 1560 രൂപയാണ്.സിനിമ ഫോർമാറ്റ്, ദിവസം, സ്ഥലം, സീറ്റിന് അനുസരിച്ച് ടിക്കറ്റ് തിരക്കിൽ വ്യത്യാസമുണ്ടാകും. എന്നാൽ തിയറ്ററുകളിലെ പ്രേക്ഷകരുടെ ചെലവ് കുറക്കുന്നതിനായി മൾട്ടിപ്ലക്സുകളിൽ സ്പെഷൽ ഓഫറുകളും ഡിസ്കൗണ്ടുകളും നൽകുന്നുണ്ടെന്നും-മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.