അപകീർത്തി കേസിൽ ജഡ്ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി
text_fieldsKangana Ranaut
മുംബൈ: തനിക്കതെിരെ ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ അപകീർത്തി കേസിൽ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണാവത്തിെൻറ ഹരജി തള്ളി. അന്ധേരി മെട്രൊപൊളിറ്റൻ മജിസ്ട്രേട്ട് ആർ.ആർ. ഖാനിൽ വിശ്വാസമില്ലെന്ന് പറഞ്ഞാണ് അദ്ദേഹത്തെ മാറ്റാൻ ആവശ്യപ്പെട്ട് കങ്കണ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ടിനെ സമീപിച്ചത്.
തുടരെ സമൻസുകൾ അവഗണിച്ച് ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുമെന്ന് താക്കീതുനൽകിയിരുന്നു. തുടർന്നാണ് കങ്കണ ജഡ്ജിയെ മാറ്റാൻ ആവശ്യപ്പെട്ടത്. നടൻ സുശാന്ത് സിങ്ങിെൻറ മരണവുമായി ബന്ധപ്പെട്ട് അർണബ് ഗോസ്വാമിക്ക് നൽകിയ അഭിമുഖത്തിൽ അനാവശ്യമായി തെൻറ പേര് വലിച്ചിഴച്ച് കങ്കണ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ജാവേദ് അക്തർ കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.