ബൻസാലിയുടെ ഹീര മണ്ടിയിൽ അഭിനയിച്ചാൽ മറ്റൊന്നും ചെയ്യില്ല; വെളിപ്പെടുത്തി നടി മുംതാസ്
text_fieldsസഞ്ജയ് ലീല ബൻസാലിയുടെ വെബ് സീരിസായ ഹീര മണ്ടിയിൽ നടി മുംതാസും. ബോളിവുഡ് മാധ്യമമായ മിഡ് ഡേയാണ് ഇതുസംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ഹീര മണ്ടിയിൽ അഭിനയിച്ചാൽ മാറ്റൊരു പ്രൊജക്ടും ചെയ്യില്ലെന്ന് നടിയെ ഉദ്ധരിച്ച് കൊണ്ട് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നു
ദിവസങ്ങൾക്ക് മുമ്പ് സംവിധായകനൊപ്പമുള്ള മുംതാസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെ മുതിർന്ന നടിയും വെബ് സീരിസിന്റെ ഭാഗമായേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യം ബൻസാലിയുടെ ടീം സീരീസിന് വേണ്ടി മുംതാസിനെ സമീപിച്ചിരുന്നു. എന്നാൽ ആദ്യം റോൾ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് വിസമ്മതിക്കുകയായിരുന്നു. ഏതാനും ആഴ്ചകൾക്കുശേഷം, ബൻസാലി തന്റെ വസതിയിലേക്ക് ക്ഷണിച്ച് കാഥാപാത്രത്തെ കുറിച്ച് വിശദീകരിച്ച് കൊടുക്കുകയായിരുന്നു. തുടർന്ന് നടി സമ്മതം മൂളുകയായിരുന്നു. ബൻസാലിക്കൊപ്പം നടി മനീഷ കൊയ് രാളയും ഉണ്ടായിരുന്നു.
മനീഷ കൊയ്‌രാള, സൊനാക്ഷി സിൻഹ, ഹുമ ഖുറേഷി, തുടങ്ങിയ വൻതാരനിരയാണ് സീരീസിൽ അണിനിരക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.