'ഹയ' സിനിമയുടെ ചിത്രീകരണത്തോടെ അമൽ ജ്യോതിയുടെ താരപദവി ഉയർന്നു...
text_fieldsക്യാംപസ് മ്യൂസിക്കൽ ത്രില്ലർ ചിത്രമായ 'ഹയ'യുടെ ചിത്രീകരണം പൂർത്തിയായതോടെ പ്രധാന ലൊക്കേഷനായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിന്റെ താരപദവി ഉയർന്നു. ആദ്യരാത്രി, ആനന്ദം, നാം, മമ്മി ആൻഡ് മീ, കാണാക്കാഴ്ച്ച, തുടങ്ങിയ ചിത്രങ്ങൾ ഈ കോളജിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ സിനിമകളിൽ വളരെ കുറച്ച് ഭാഗത്തിൽ മാത്രമേയുളളൂ. എന്നാൽ ഹയയുടെ ഭൂരിഭാഗം ചിത്രീകരണവും അമൽ ജ്യോതിയിലാണ് നടന്നിരിക്കുന്നത്. ക്യാപസിന്റെ ഏതാണ്ടെല്ലാം സാധ്യതകളും ഉൾപ്പെടുത്തി ഇരുപത്തിരണ്ട് ദിവസമാണ് ഷൂട്ടിങ് നടന്നത്.
അറേബ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ലിസ്റ്റ് ചെയ്യപ്പെട്ട, വനിതാ ഹോസ്റ്റലിനെയും കോളജിനെയും ബന്ധിപ്പിക്കുന്ന അര കിലോമീറ്ററിലേറെ ദൈർഘ്യമുള്ള ' സ്കൈ വാക്ക് ' അടക്കമുള്ള കാഴ്ചകളും ഈ ലൊക്കേഷന്റെ മനോഹാരിത കൂട്ടുന്നു. പ്രമുഖ താരങ്ങൾക്കും പുതുമുഖങ്ങൾക്കുമൊപ്പം ഈ കോളജിലെ ചില അധ്യാപകരും വിദ്യാർത്ഥികളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന 'ഹയ' വാസുദേവ് സനൽ ആണ് സംവിധാനം ചെയ്യുന്നത്. മനോജ് ഭാരതിയുടേതാണ് രചന. 'ഹയ' യുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.