ജല്ലിക്കെട്ടും ചുരുളിയും ഇഷ്ടപ്പെട്ട ഇന്ത്യൻ സിനിമകളെന്ന് ഷോസോ ഇചിയാമ
text_fieldsസമീപകാലത്ത് കണ്ട ഏറ്റവും മികച്ച ഇന്ത്യൻ സിനിമകൾ ചുരുളിയും ജല്ലിക്കട്ടുമാണെന്ന് വിഖ്യാത നിർമാതാവും ജൂറി അംഗവുമായ ഷോസോ ഇചിയാമ പറഞ്ഞു. ഉള്ളടക്കത്തിലെ വ്യത്യസ്തത രാജ്യാന്തരമേളയെ ശ്രദ്ധേയമാക്കുന്നുവെന്നും ഐ.എഫ്.എഫ്.കെ മീഡിയാസെല്ലിനനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളാൽ മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ നിരാശയുണ്ട്. സൂം പ്ലാറ്റ് ഫോമിലൂടെയുള്ള വിലയിരുത്തലും പുതിയ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോയിലെ പ്രേക്ഷകർക്ക് ഏഷ്യയിലെ സ്വതന്ത്രസിനിമകൾ പരിചയപ്പെടുത്തിക്കൊടുക്കാൻ തന്റെ നേതൃത്വത്തിൽ ടോക്കിയോ ഫിലിമെക്ക്സ് എന്ന പേരിൽ ആരംഭിച്ച മേള ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെക്ക് സമാനമാണ്. ഇരു മേളകളുടെയും സിനിമകളുടെ തെരഞ്ഞെടുപ്പും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നിർമാതാവ് എന്ന നിലയിൽ തിരക്കഥയെക്കാൾ വിഷയത്തിനും അതിനു യോജിച്ച നിർമ്മാണ ശൈലിക്കുമാണ് പ്രാധാന്യം നൽകുന്നത്. ഒകിനാവയിൽ ഉണ്ടായ അപ്രതീക്ഷിത ചുഴലിക്കാറ്റിന്റെ സമയത്താണ് ജേർണ എന്ന സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും ഷൊസോ ഇചിയാമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.