സുശാന്തിൻെറ ഫ്ലാറ്റിലെത്തിയ 'അപരിചിത'; റിയയുടെ ഇൻസ്റ്റഗ്രാം ചിത്രത്തിലും
text_fields
സുശാന്തിൻെറ മരണദിവസം ഫ്ലാറ്റിലെത്തിയ അപരിചിത; തിരിച്ചറിഞ്ഞത് റിയയുടെ ഫോട്ടോയിലൂടെമുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത് മരണപ്പെട്ട ദിവസം ഫ്ലാറ്റിലെത്തിയ അപരിചിതയായ യുവതിയെ വിഡിയോ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീഷർട്ട് ധരിച്ച പെൺകുട്ടി ബാരികേഡുകൾ മറികടന്ന് സുശാന്തിെൻറ ഫ്ലാറ്റിലേക്ക് പോകുന്ന ദൃശ്യങ്ങൾ റിപ്ലബ്ലിക് ചാനൽ പുറത്തുവിട്ടിരുന്നു. എന്നാൽ ആ പെൺകുട്ടിയെ തിരിച്ചറിയാൻ സുശാന്തിെൻറ കുടുംബത്തിനോ സെക്യൂരിറ്റി ജീവനക്കാർക്കോ കഴിഞ്ഞിരുന്നില്ല. എന്നാൽ 'അപരിചിത' ജമീല കട്ട്വാല എന്ന യുവതിയാണ് എന്നാണ് കണ്ടെത്തൽ. റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തിയുടെ കാമുകിയാണ് ജമീല.
ജൂൺ 14ന് സുശാന്തിെൻറ ഫ്ലാറ്റിലേക്ക് ജമീലയുടെ ചിത്രം റിയ ചക്രവർത്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കണ്ടതോടെയാണ് 'അജ്ഞാത'യുവതിയെ കുറിച്ചുള്ള സത്യം പുറത്തുവന്നത്. സുശാന്തിെൻറ മരണവാർത്ത അറിഞ്ഞ ശേഷമാണ് സുഹൃത്തുക്കളായ പ്രിയങ്ക ഖെമാനി, മഹേഷ് ഷെട്ടി എന്നിവർക്കൊപ്പം ജമീലയും ഫ്ലാറ്റിലേക്കെത്തിയത്. ഇവരെ ഫ്ലാറ്റിനകത്തേക്ക് കയറ്റാൻ മുംബൈ പൊലീസ് വിസമ്മതിച്ചെങ്കിലും ജമീല ബാരികേഡ് മറികടന്ന് ഫ്ലാറ്റിൽ പ്രവേശിക്കുകയും വീട്ടുവേലക്കാരോടും മാനേജറോടും സംസാരിച്ച േശഷം പുറത്തുപോവുകയും ചെയ്തു. സംഭവം ദൃശൃങ്ങളിൽ പതിഞ്ഞിരുന്നുവെങ്കിലും ഇവരെ സുശാന്തിെൻറ കുടുംബത്തിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
മാസ്ക് ധരിച്ചതിനാൽ യുവതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും ഇവർ ഇതേ കെട്ടിടത്തിലെ താമസക്കാരിയല്ലെന്നും സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കിയിരുന്നു. 'അപരിചിത'യെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് റിയക്കും സുശാന്തിനും ഷോവിക്കിനും സുഹൃത്തുക്കൾക്കുമൊപ്പം ജമീലയും നിൽക്കുന്ന ചിത്രം 'സീ ന്യൂസ്' ചാനൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.