തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ! നജസ്സ് ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു
text_fields2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയിൽക്കാവ് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " നജസ്സ് " എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു.
ഒരു "അശുദ്ധ കഥ" എന്ന ടാഗ് ലൈനുള്ള ഈ ചിത്രത്തിൽ കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ ദശൃവൽക്കരിക്കുന്നത്. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് " നജസ്സ് ". മുരളി നീലാംബരിയാണ് സഹനിർമാണം. ഛായാഗ്രഹണം വിപിൻ ചന്ദ്രൻ നിർവ്വഹിക്കുന്നു.
ഡോക്ടർ സി രാവുണ്ണി,മുരളി നീലാംബരി,ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികൾക്ക് സുനിൽ കുമാർ പി.കെ സംഗീതം പകരുന്നു. എഡിറ്റിങ്-രതിൻ രാധാകൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ-കമലേഷ്,കോ-റൈറ്റർ-റഫീഖ് മംഗലശ്ശേരി,കല-വിനീഷ് കണ്ണൻ,കോസ്‌റ്റ്യൂംസ്-അരവിന്ദ് കെ.ആർ,മേക്കപ്പ്-ഷിജി താനൂർ,സ്റ്റിൽസ്- രാഹുൽ ലൂമിയർ,പി ആർ ഒ- എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.