'നഷ്ടകാലത്തിെൻറ ഒാർമകളെ തുയിലുണർത്തി'; പുരസ്കാരലബ്ധിയിൽ നാഞ്ചിയമ്മയും
text_fieldsഅന്‍പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുേമ്പാൾ വേറിട്ടുനിൽക്കുന്നത് നാഞ്ചിയമ്മ. സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക പുരസ്കാരത്തിന് ഇത്തവണ അർഹയായത് നാഞ്ചിയമ്മയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപന മികവിനാണ് പുരസ്കാരമെന്ന് ജൂറി പറയുന്നു.
'ഗോത്ര സംസ്കൃതിയുടെ തനിമയും ജൈവികതയും അനുഭവിപ്പിക്കുന്ന കളക്കാത്ത സന്ദനമേറം... എന്ന ഗാനത്തിലൂടെ ഒരു നഷ്ടകാലത്തിെൻറ ഒാർമകളെ തുയിലുണർത്തിയ മാധുര്യമാർന്ന ആലാപന മികവിനാ'ണ് നാഞ്ചിയമ്മക്ക് പുരസ്കാരം നൽകിയിരിക്കുന്നത്. സിനിമ പുറത്തിറങ്ങിയ ഘട്ടത്തിൽ തന്നെ നാഞ്ചിയമ്മയുടെ പാട്ടും ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമയിൽ ചെറിയൊരു വേഷവും ഇവർ കൈകാര്യം ചെയ്തു. ഇതോടൊപ്പം 2020 ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരവും 'അയ്യപ്പനും കോശിയും'സ്വന്തമാക്കിയിട്ടുണ്ട്.
പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സച്ചിദാന്ദൻ എന്ന സച്ചിയാണ് എഴുതി സംവിധാനം ചെയ്തത്. പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം പുരസ്‌കാരനേട്ടത്തിലെത്തുമ്പോള്‍ അതു കാണാന്‍ സംവിധായകൻ സച്ചിയില്ല. രോഗബാധിതനായ അദ്ദേഹം സിനിമ പുറത്തിറങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾ മരിച്ചിരുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് അയ്യപ്പനും കോശിയും നിര്‍മ്മിച്ചത്.
അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയത്.അനാര്‍ക്കലിക്ക് ശേഷം സച്ചിയുടെ സംവിധാനത്തില്‍ പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച ചിത്രമാണ് അയ്യപ്പനും കോശിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.