ഹിന്ദി സിനിമ കാണാറില്ല, കാരണം... വൈകാതെ ജനങ്ങളും നിർത്തും; നസീറുദ്ദീൻ ഷാ
text_fieldsഹിന്ദി സിനിമകൾ കാണുന്നത് അവസാനിപ്പിച്ചെന്ന് നടൻ നസീറുദ്ദീൻ ഷാ. ഒരുപോലെയുള്ള സിനിമകൾ കണ്ടു മടുത്തെന്നും വളരെ വൈകാതെ തന്നെ പ്രേക്ഷകർക്കും മടക്കുമെന്നും നടൻ വ്യക്തമാക്കി.സാമ്പത്തികം ലക്ഷ്യം വെക്കാതെ നല്ല കാതലുള്ള ചിത്രങ്ങൾ ചെയ്യാൻ സിനിമ പ്രവർത്തകർ തയാറാകണമെന്നും കൂട്ടിച്ചേർത്തു.
'ഹിന്ദി സിനിമക്ക് 100 വർഷം പഴക്കമുണ്ടെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ കഴിഞ്ഞ 100 വർഷങ്ങളായി ഒരേ തരത്തിലുള്ള സിനിമകളാണ് ഇവിടെ നിർമിക്കപ്പെടുന്നത്. ഇത് എന്നെ നിരാശപ്പെടുത്തുന്നു. അതിനാൽ ഹിന്ദി സിനിമ കാണുന്നത് അവസാനിപ്പിച്ചിട്ടുണ്ട്. എനിക്ക് അവ ഒട്ടും ഇഷ്ടമല്ല. വളരെ വൈകാതെ തന്നെ പ്രേക്ഷകരും ഹിന്ദി സിനിമകൾ മടുത്തു തുടങ്ങും.
സമൂഹത്തിന്റെ യാഥാർഥ്യം കാണിക്കേണ്ടത് ഗൗരവമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ഉത്തരവാദിത്തമാണ്. എന്നാൽ ഇന്ന് ഹിന്ദി സിനിമയെ പണം സമ്പാദിക്കാനുള്ള മാർഗമായിട്ടാണ് കാണുന്നത്. ഇത് നിർത്തിയാൽ മാത്രമേ നമുക്ക് പ്രതീക്ഷയുള്ളൂ. പക്ഷേ ഇപ്പോൾ വളരെ വൈകിയെന്ന് എനിക്ക് തോന്നുന്നത്. ആയിരക്കണക്കിന് ആളുകൾ കാണുന്ന സിനിമകളാണ് ഇവിടെ ഉണ്ടാകുന്നത്. ജനങ്ങള്‍ കാണുന്തോറും വീണ്ടും അത്തരം സിനിമകള്‍ നിർമിക്കപ്പെട്ടുകൊണ്ടിരിക്കും. ഇത് എന്നുവരെ തുടരുമെന്ന് ദൈവത്തിന് അറിയാം'-നസീറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.