Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേശീയ സിനിമ ദിനം!...

ദേശീയ സിനിമ ദിനം! ഇന്ന് 99 രൂപക്ക് സിനിമ കാണാം...

text_fields
bookmark_border
National Cinema Day 2023Movie Show  charge 99 Rupee
cancel

ദേശീയ ചലച്ചിത്ര ദിനമായ ഒക്ടോബർ 13ന് മൾട്ടിപ്ലെക്സുകൾ അടക്കമുള്ള തിയറ്ററുകളിൽ പ്രേക്ഷകർക്ക് 99 രൂപ മുതൽ ടിക്കറ്റുകൾ നൽകിയാണ് കഴിഞ്ഞ വർഷത്തെ പോലെ ഈ തവണയും ആഘോഷിക്കുന്നത്. കേരളത്തിലും ഈ ഓഫർ ലഭ്യമാണ്.

മൾട്ടി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് പ്രത്യേക ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യം മുഴുവൻ നാലായിരത്തിൽ അധികം സ്‌ക്രീനുകളിൽ ഈ ഓഫർ ലഭ്യമായിരിക്കും. മൾട്ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മൾട്ടിഫ്ലെക്സ് ശ്യംഖലകളിലാണ് ഓഫർ ലഭ്യമാകുക. ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലു ഈ തുകക്ക് ടിക്കറ്റ് കിട്ടും.

ഒക്ടോബർ 13-ന് ഏത് സമയത്തും ഓഫർ ലഭിക്കും. ബുക്കിങ് ആപ്പുകളിൽ 99 രൂപക്ക് പുറമെ അധിക ബുക്കിങ് ചാർജ് ഈടാക്കിയേക്കും. തിയറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം. എന്നാൽ ഐമാക്സ്, 4ഡിഎക്സ്, റിക്ലെെനർ തുടങ്ങിയ പ്രീമിയം വിഭാ​ഗങ്ങൾക്ക് ഓഫർ ലഭ്യമല്ല. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഓഫർ ലഭ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChaaverNational Cinema Day
News Summary - National Cinema Day 2023 Chaaver Movie Show charge 99 Rupee
Next Story