Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightദേശീയ സിനിമ ദിനത്തിൽ...

ദേശീയ സിനിമ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക്

text_fields
bookmark_border
ദേശീയ സിനിമ ദിനത്തിൽ സിനിമ കാണാം 99 രൂപക്ക്
cancel

സിനിമാ ടിക്കറ്റ് നിരക്കില്‍ ഈ അടുത്തകാലത്ത് വലിയ വര്‍ധനവാണ് വന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ പ്രേക്ഷകര്‍ക്ക് തിയറ്ററുകളില്‍ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ന്‍ കഴിഞ്ഞ വര്‍ഷം മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു. ദേശീയ സിനിമാദിനം എന്ന പേരില്‍ ഈ വര്‍ഷവും ഓഫര്‍ വരുന്നുണ്ട്.

ഇത് പ്രകാരം ഒക്ടോബര്‍ 13 ന് രാജ്യമൊട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി.വി.ആര്‍ ഐനോക്സ്, സിനിപൊളിസ്, മിറാഷ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്ലെക്സ് തീയറ്ററുകളിലാണ് ഈ ഓഫര്‍ ലഭ്യമാവുക.

ചലച്ചിത്ര വ്യവസായത്തിന് ഉണർവ് പകരുകയെന്ന ആശയത്തോടെ ആവിഷ്കരിച്ചിട്ടുള്ള ദേശീയ ചലച്ചിത്രദിനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഒറ്റദിവസം 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ആ റെക്കോര്‍ഡ് തകര്‍ക്കപ്പെടുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സംഘാടകർ. അതേസമയം നിലവിൽ ഇന്ത്യന്‍ തിയറ്റര്‍ വ്യവസായം മികച്ച നിലയിലാണ്. വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്ന് വന്‍ വിജയചിത്രങ്ങള്‍ വന്ന ആഗസ്റ്റ് മാസം റെക്കോര്‍ഡ് കളക്ഷനാണ് നേടിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ticket PricesNational Cinema Day
News Summary - National Cinema Day 2023: Ticket prices down to Rs 99 on October 13
Next Story