അവാർഡുകൾ വാരിക്കൂട്ടി ആർ.ആർ.ആറും ഗംഗുഭായ് കത്തിയവാഡിയും
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ അവാർഡുകൾ വാരിക്കൂട്ടി എസ്.എസ് രാജമൗലിയുടെ ആര്‍.ആര്‍.ആറും സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്തിയവാഡിയും ഷൂജിത്ത് സർക്കാറിന്റെ ഹിന്ദി ചിത്രം സർദാർ ഉദ്ദവും.
മികച്ച ജനപ്രിയ ചിത്രം, പശ്ചാത്തല സംഗീതം, സ്റ്റണ്ട് കൊറിയോഗ്രാഫർ, മികച്ച ഗായകൻ, കൊറിയോഗ്രാഫർ, സ്പെഷൽ ഇഫക്ട്സ് എന്നീ പുരസ്കാരങ്ങൾ ആർ.ആർ.ആർ സ്വന്തമാക്കി. ചിത്രത്തിന് സംഗീതമൊരുക്കിയ കീരവാണിക്ക് മികച്ച പശ്ചാത്തല സംഗീതത്തിനും പ്രേം രക്ഷിതിന് നൃത്തസംവിധാനത്തിനും പുരസ്കാരം ലഭിച്ചു. മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫി അവാർഡ് ആർ.ആർ.ആറിലൂടെ കിംഗ് സോളമന് ലഭിച്ചപ്പോൾ ഇതിലെ ‘കൊമരം ഭീമുഡോ’ പാടിയ കാലഭൈരവ മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു.
സഞ്ജയ് ലീല ബൻസാലി ചിത്രം ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ മികച്ച തിരക്കഥ, എഡിറ്റിങ്, മേക്കപ്പ് ആർട്ടിസ്റ്റ് പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി.
ഷൂജിത്ത് സർക്കാർ സംവിധാനം ചെയ്ത് വിക്കി കൗശൽ മുഖ്യവേഷത്തിലെത്തിയ ഹിന്ദി ചിത്രം ‘സർദാർ ഉദ്ദം’ മികച്ച ഹിന്ദി ചിത്രം, വസ്ത്രാലങ്കാരം, മികച്ച കാമറ, ഓഡിയോഗ്രാഫി, പ്രൊഡക്ഷൻ ഡിസൈനർ എന്നിവക്കുള്ള പുരസ്കാരങ്ങളാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.