Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവെറും രസത്തിനല്ല, ഈ...

വെറും രസത്തിനല്ല, ഈ 'നവരസ'

text_fields
bookmark_border
navarasa still
cancel

ഒമ്പതു ഭാവങ്ങൾ, ഒമ്പതു കഥകൾ... ഇതിലൂടെ കാരുണ്യത്തി​െൻറ, സഹജീവി സ്​നേഹത്തി​െൻറ, ഐക്യത്തി​െൻറ നവരസങ്ങൾ ഒരുക്കുകയാണ്​ തമിഴകം. സംവിധായകരായ മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്ന് നിർമിക്കുന്ന ആന്തോളജി ചിത്രമാണ്​ 'നവരസ'. അതിലിപ്പോൾ എന്താ പുതുമ എന്നു​ ചിന്തിക്കാൻ വര​ട്ടെ. കോവിഡ് മഹാമാരിയും ലോക്​ഡൗണും മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമ വ്യവസായത്തെ പിന്തുണക്കാനാണ്​ തെന്നിന്ത്യയിലെ പ്രമുഖതാരങ്ങളെയും അണിയറ പ്രവർത്തകരെയും അണിനിരത്തി 'നവരസ' ഒരുങ്ങുന്നത്​. ചിത്രത്തിൽ നിന്നുള്ള വരുമാനം തൊഴിലില്ലായ്മയിൽ ദുരിതമനുഭവിക്കുന്ന സിനിമ തൊഴിലാളികൾക്കാണ്​ നൽകുന്നത്​.

മണിരത്​നത്തിന്‍റെ മദ്രാസ്​ ടാക്കീസും ജയേന്ദ്രയുടെ ക്യൂബ്​ സിനിമാസും ​േചർന്നൊരുക്കുന്ന​ ചിത്രം ആഗസ്​റ്റ്​ ഒമ്പതിന്​ നെറ്റ്​ഫ്ലിക്​സ്​ റിലീസ്​ ചെയ്യും. ഇതിലൂടെ കിട്ടുന്ന ലാഭം കോവിഡ് ബുദ്ധിമുട്ട് നേരിടുന്ന ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിലെ (ഫെഫ്‌സി) അംഗങ്ങൾക്ക് പങ്കുവെക്കുകയാണ്​ ചെയ്യുന്നത്​. ഫെഫ്‌സിയിൽ അംഗമായ 10,500 പേർക്കും തിയറ്റർ പ്രൊജക്​ഷനിസ്​റ്റുകളായ 1,000 പേർക്കും ഈ സഹായം ലഭിക്കും. നിശ്ചിത തുക അടങ്ങിയ ക്രെഡിറ്റ് കാർഡ് ആണ്​ ഇവർക്ക്​ നൽകുന്നത്​. ഓരോ മാസവും 1500 രൂപ വീതം ആ കാർഡിൽനിന്നു ചെലവഴിക്കാം. 2021 മാർച്ച് മുതൽ ഇവർക്ക് പ്രീപെയ്‌ഡ്‌ കാർഡ് വഴി സാമ്പത്തികസഹായം എത്തിക്കുന്നുണ്ട്.

മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും

50 കോടി രൂപ സമാഹരിച്ച് നൽകാനാണു ശ്രമമെന്ന്​ മണിരത്​നം പറയുന്നു. കോവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്​ടപ്പെട്ട തമിഴ്‌നാട്ടിലെ സാധാരണ സിനിമ പ്രവർത്തകർക്ക് എങ്ങനെ സഹായമെത്തിക്കാമെന്ന ആലോചനയിലാണ് ചിത്രം പിറന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'നവരസ'യിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും സൗജന്യമായാണ് ഇതി​െൻറ ഭാ​ഗമാകുന്നത്. ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ.വി. ആനന്ദ്, പൊൻറാം, രതിദൻ ആർ. പ്രസാദ്, ഹലിത ഷമീം എന്നിവർക്കൊപ്പം നടൻ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്.

സൂര്യ, സിദ്ധാർഥ്​, വിജയ് സേതുപതി, പ്രകാശ് രാജ്, അദിതി ബാലൻ, അരവിന്ദ്​ സ്വാമി, അമ്മു അഭിരാമി, യോഗി ബാബു, അശോക്​ സെൽവൻ, ഗൗതം കാർത്തിക്​, നിത്യ മേനോൻ, ശരവണൻ, അളഗം പെരുമാൾ, രേവതി, പാർവതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂർണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, ബോബി സിംഹ, റോബോ ശങ്കർ, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രങ്ങളിൽ അണിനിരക്കുന്നത്. എ.ആർ. റഹ്മാൻ, ഡി. ഇമ്മൻ, ​ഗിബ്രാൻ, അരുൾ ദേവ്, കാർത്തിക്, റോൺ എതാൻ യോഹാൻ, ​ഗോവിന്ദ് വസന്ത, ജസ്​റ്റിൻ പ്രഭാകരൻ എന്നിവർ ചിത്രങ്ങൾക്കായി സം​ഗീതം ഒരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay SethupathiGautham Vasudev MenonMani RatnamSuriyaArvind SwamiAR Rahmanparvathi thiruvothnavarasa movie
News Summary - Navarasa- A film with a cause
Next Story