നയൻതാര- വിഘ്നേഷ് ശിവൻ പ്രീവെഡിങ് ചിത്രങ്ങൾ പുറത്ത്, വിവാഹം നെറ്റ്ഫ്ലിക്സിൽ തന്നെ
text_fieldsതെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ താരവിവാഹമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും. ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് ജൂൺ 9 ന് ഇരുവരും വിവാഹിതരായത്. മാഹാബലിപുരത്തെ ആഡംബര റിസോർട്ടിൽ നടന്ന ചടങ്ങളിൽ തെന്നിന്ത്യൻ, ബോളിവുഡ് സിനിമാ ലോകത്തെ പ്രമുഖർ പങ്കെടുത്തിരുന്നു. ഷാരൂഖ് ഖാൻ കമൽ ഹാസൻ, രജനികാന്ത് സൂര്യ, ജ്യോതിക, മണിരത്നം തുടങ്ങിയവരുടെ ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഇപ്പോഴിതാ പ്രീവെഡിങ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നയൻതാരയും വിഘ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് താരങ്ങൾ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കും വിരാമമിട്ടിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് തന്നെയാവും താരവിവാഹം സംപ്രേക്ഷണം ചെയ്യുക. പ്രീവെഡിങ് ചിത്രത്തിനോടൊപ്പം ഇക്കാര്യവും വിഘ്നേഷ് അറിയിച്ചിട്ടുണ്ട്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹം ഒരുക്കിയിരിക്കുന്നത്.
അതേസമയം വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്നും വിഘ്നേഷിനും നയൻതാരക്കും നോട്ടീസ് അയച്ചുവെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇതിനെ തള്ളി കൊണ്ട് നെറ്റ്ഫ്ലിക്സ് തന്നെ രംഗത്തെത്തി. 25 കോടി രൂപക്കാണ് താരവിവാഹത്തിന്റെ സംപ്രേക്ഷണാവകാശം നെറ്റ്ഫ്ലിക്സിന് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.