Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഭർത്താവ് നിർമിച്ച...

ഭർത്താവ് നിർമിച്ച ചിത്രമായത് കൊണ്ടല്ല!കണക്ടിലൂടെ ആദ്യമായി ആ പതിവ് തെറ്റിച്ച് നയൻതാര

text_fields
bookmark_border
Nayanthara breaks her own rule first time  in Vignesh Sivan Produced  Movie Connect
cancel

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. അഭിനയ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് എത്തിയ നടി സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് വെള്ളിത്തിരയിൽ തന്റേതായ ഇടം കണ്ടെത്തിയത്. മലയാള സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ സജീവം. ഹിന്ദിയിൽ കന്നി ചിത്രത്തിനായി തയാറെടുക്കുകയാണ് നയൻസ്.

സിനിമയിൽ സജീവമാണെങ്കിലും പ്രചരണ പരിപാടികളിൽ നടി പങ്കെടുക്കാറില്ല. എന്നാൽ തന്റെ ഏറ്റവും പുതിയ ചിത്രമായ കണക്ടിലൂടെ അത് മാറ്റിയിരിക്കുകയാണ്. ഭർത്താവ് വിഘ്നേഷ് ശിവൻ നിർമിക്കുന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളിൽ തുടക്കം മുതലെ നയൻസും കൂടെയുണ്ട്. അഭിമുഖങ്ങളിലും ഓഡിയോ ലോഞ്ചിലും സജീവമായിരുന്നു.

സിനിമാ പ്രചരണത്തിന്റെ ഭാഗമായുളള പരിപാടികളിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണവും നയൻതാര വെളിപ്പെടുത്തിയിരുന്നു. 'ഓഡിയോ ലോഞ്ചിലും മറ്റും നടിമാരെ മാറ്റി നിർത്തുന്ന ഒരു രീതി കണ്ടുവന്നതിനെ തുടർന്നാണ് ഇത്തരം പരിപാടികളിൽ നിന്ന് വിട്ടു നിന്നത്. നടന്മാരെ പോലെ നടിമാർക്കും പ്രാധാന്യം വേണമെന്ന് അന്നേ ഞാൻ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് പ്രചരണ പരിപാടികളിൽ നിന്ന് വിട്ടു നിന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. നിരവധി സ്ത്രീപക്ഷ ചിത്രങ്ങൾ വരുന്നുണ്ട്'- നയൻതാര കണക്റ്റ് ചിത്രത്തിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nayanthara
News Summary - Nayanthara breaks her own rule first time in Vignesh Sivan Produces Movie Connect
Next Story