നയൻതാര-വിഗ്നേഷ് വാടകഗർഭധാരണം: നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്
text_fieldsചെന്നൈ: നയൻതാര-വിഗ്നേഷ് ശിവൻ ദമ്പതികളുടെ വാടകഗർഭധാരണവുമായി ബന്ധപ്പെട്ട കേസിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ ഒമ്പതിനാണ് ഇരുവർക്കും വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾ ജനിച്ചത്. തുടർന്ന് ഇരുവരും വാടക ഗർഭധാരണത്തിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് വിവാദമുയർന്നിരുന്നു.
കേസിൽ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം പ്രഖ്യാപിക്കുയും ചെയ്തിരുന്നു. ആരോഗ്യമന്ത്രി സുബ്രമണ്യനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രണ്ട് പീഡിയാട്രിക് ഡോക്ടർമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
നയൻതാരയും വിഗ്നേഷ് ശിവനും 2016 മാർച്ച് 11നാണ് വിവാഹിതരായത്. അവർ എല്ലാ ചട്ടങ്ങളും പാലിച്ചാണ് വാടക ഗർഭധാരണം നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് സമിതി ആവശ്യപ്പെട്ട രേഖകളെല്ലാം ദമ്പതികൾ സമർപ്പിച്ചിട്ടുണ്ട്.
ഐ.സി.എം.ആറിന്റെ ചട്ടങ്ങൾ പാലിച്ചാണ് വാടക ഗർഭധാരണം നടന്നിരിക്കുന്നത്. വാടക ഗർഭധാരണത്തിനായി ഇരുവരും തെരഞ്ഞെടുത്ത സ്ത്രീ വിവാഹിതയാണെന്നും ഒരു കുട്ടിയുടെ അമ്മയാണെന്നും അന്വേഷണത്തിൽ വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. ജൂൺ ഒമ്പതിനാണ് നയൻതാരയും വിഗ്നേഷ് ശിവനും തമ്മിൽ വിവാഹിതരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.