ചീരുവിെൻറ മകനെക്കാണാൻ നസ്രിയയും ഫഹദുമെത്തി
text_fieldsബംഗളൂരു: അന്തരിച്ച കന്നട നടൻ ചിരജ്ഞീവി സർജയുടേയും നടി മേഘ്നരാജിനേയും കുഞ്ഞിനേയും ബംഗളൂരുവിൽ സന്ദർശിച്ച് നടൻ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും. ഇരുവരും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടു. ഇതിെൻറ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മേഘ്നരാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്നയും ചിരജ്ഞീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.
2013ൽ പുറത്തിറങ്ങിയ മാഡ് ഡാഡ് എന്ന ചിത്രത്തിൽ മേഘ്നരാജും നസ്രിയയും ഒരുമിച്ചഭിനയിച്ചിരുന്നു. കുഞ്ഞു പിറന്ന ഉടനെ 'ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ' എന്നാണ് നസ്രിയ കുറിച്ചത്. ഇൗ വർഷം ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് ചിരജ്ഞീവി സർജ അന്തരിച്ചത്. 39 വയസായിരുന്നു.മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയെ മരണം തട്ടിയെടുത്തത്.
.ചിരഞ്ജീവിയുടെ ചിത്രത്തിനരികെ ഇരുന്നുകൊണ്ട് നടത്തിയ മേഘ്നയുടെ ബേബി ഷവര്‍ ചടങ്ങുകളുടെ ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കൺമണിയെ വരവേൽക്കാൻ സഹോദരൻ ധ്രുവ് 10 ലക്ഷത്തിെൻറ വെള്ളി തൊട്ടിലൊരുക്കിയതും വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.