നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേക്ക്
text_fieldsകൊച്ചി: മണിയറയിലെ അശോകന് ശേഷം തെലുഗു ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി നസ്രിയ നസീം. നാനിയുടെ നായികയായാണ് നസ്രിയയുടെ തെലുഗു അരങ്ങേറ്റം.
വിവരം നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു. 'എെൻറ അടുത്ത ചിത്രം... ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. ഈ ടീമിനൊപ്പം പ്രവർത്തിക്കുന്നതിൽ വളരെയധികം ആവേശത്തിലാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ' നസ്രിയ ഇസ്റ്റഗ്രാമിൽ കുറിച്ചു.
ചിത്രത്തിെൻറ പേര് പുറത്തുവിട്ടിട്ടില്ല. അണിയറപ്രവർത്തകർ നവംബർ 21ന് ചിത്രത്തിെൻറ പേര് പുറത്തുവിടും. വിവേക് ആത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതൊരു മ്യൂസിക്കൽ, റൊമാൻറിക്, കോമഡി ചിത്രമാകുമെന്നാണ് വിവരം. മൈത്രി മൂവി മേക്കേഴ്സാണ് ചിത്രത്തിെൻറ നിർമാണം.
നാനിയെയും നസ്രിയയെയും 'ഡ്രീം കോംബോ' എന്ന് വിവേക് ആത്രേയ വിശേഷിപ്പിച്ചിരുന്നു. പുതിയ അതിഥിയായി നസ്രിയ എത്തുമെന്ന് അറിയിച്ചാണ് സംവിധായകൻ ചിത്രം പ്രഖ്യാപിച്ചത്.
മണിയറയിലെ അശോകനിലെ അതിഥി വേഷത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നസ്രിയയും ഭർത്താവ് ഫഹദും അഭിനയിച്ച ട്രാൻസ് വൻ വിജയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.