ആഷിഖ് അബു ചിത്രം 'നീലവെളിച്ച'ത്തിന്‍റെ പുതിയ പോസ്റ്റർ പുറത്ത്
text_fieldsവൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്ത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ "ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക" എന്ന ആവേശകരമായ വാചകത്തോടെയാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'.
ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു. പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.
മായാനദി,വൈറസ്,നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് "നീലവെളിച്ചം"പി ആർ ഒ-എ എസ് ദിനേശ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.