പ്രേക്ഷക പ്രശംസ നേടി നീരവം
text_fieldsകോഴിക്കോട്: ലോകപ്രശസ്ത ബാവുൾ സംഗീതജ്‌ഞ പാർവ്വതി ബാവുൾ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം 'നീരവം' വിവിധ ഒ.ടി.ടി കളിലായി റിലീസായി. ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, ഫസ്റ്റ് ഷോസ്, സിനിയ, തിയറ്റർ പ്ളേ, മൂവി വുഡ് തുടങ്ങി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസായത്. ഇമ്പമാർന്ന പാട്ടുകളുടെ അകമ്പടിയോടെ പുതുമയുള്ളൊരു സന്ദേശം പകരുന്ന സിനിമയെ കുടുംബ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
മധു, ഹരീഷ് പേരടി, സ്ഫടികം ജോർജ്, മുൻഷി ബൈജു, നരിയാപുരം വേണു, സോണിയ മൽഹാർ, വനിത കൃഷ്ണചന്ദ്രൻ, ഗീതാ നായർ, മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകിൽ, ഷാരോൺ (സനു ), രാജ്കുമാർ, ഹരീന്ദ്രനാഥ്, പ്രേംചന്ദ്ര ഭാസ്, സജനചന്ദ്രൻ, ഗിരീഷ് സോപാനം, സുരേഷ് നായർ, ജോയ്മ്മ, ലാൽ പ്രഭാത് എന്നിവർ വിവിധ വേഷങ്ങളിൽ എത്തുന്നു.
ബാനർ - മൽഹാർ മൂവി മേക്കേഴ്സ്, സംവിധാനം - അജയ് ശിവറാം, എക്സി. പ്രൊഡ്യൂസേഴ്സ് - നസീർ വെളിയിൽ, സന്തോഷ് ജോസഫ് തലമുകിൽ, കഥ, തിരക്കഥ, സംഭാഷണം - രാജീവ് ജി, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിംഗ് - ജയചന്ദ്രകൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, പി.ആർ.ഒ -അജയ് തുണ്ടത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.