ഹുക്കും! ജയിലർ രണ്ടാം ഭാഗത്തിന്‍റെ പ്രധാന അപ്ഡേഷനുമായി നെൽസൺ
text_fieldsസൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിവധാനം ചെയ്ത ചിത്രമായിരുന്നു ജയിലർ. തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷിച്ച സിനിമയാണ് ജയിലർ. 600 കോടിക്ക് മുകളിൽ കളക്ഷൻ ചിത്രം ബോക്സോഫീസിൽ നിന്നും നേടിയിട്ടുണ്ട്. ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ അപ്ഡേഷനാണ് നെൽസൺ പുറത്തുവിട്ടത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുൾ പൂർത്തിയായെന്ന അപ്ഡേഷനാണ് നെൽസൺ പുറത്തിവിട്ടത്. നേരത്തെ ഇറക്കിയ ഫസ്റ്റ് ഡ്രാഫ്റ്റ് രജനിക്കും നിർമ്മതാതാക്കൾക്കും ഇഷ്ടപ്പെട്ടു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ നിർമാതാക്കൾ തന്നെ രണ്ടാം ഭാഗത്തിന്റെ വിവരങ്ങൾ പുറത്തുവിടുമെന്നും നെൽസൺ പറഞ്ഞു. സിനിമാ വികടൻ അവാർഡ് ഷോയിലാണ് നെൽസൺ ഇക്കാര്യം അറിയിച്ചത്. 'ഹുക്കും' എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേരെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ജയിലർ 2, ഹുക്കും എന്നീ പേരുകളിലാണ് അണിയറപ്രവർത്തകർ തീരുമാനിച്ചത്. ഇതിൽ നിന്നും ഹുക്കും എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും നേരത്തെ വന്ന റിപ്പോർട്ടുകളിൽ പറയുന്നു. അനിരുദ്ധ് രവിചന്ദർ ആയിരുന്നു ജയിലറിനായി സംഗീതം ഒരുക്കിയത്.
വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന, വി.ടി.വി ഗണേഷ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്. മോഹൻലാലും കന്നഡ നടൻ ശിവരാജ്‌കുമാറും അതിഥി വേഷങ്ങളിൽ എത്തിയതോടെ വമ്പൻ റെസ്പോൺസുകളാണ് തിയറ്ററിൽ നിന്നും ലഭിച്ചത്. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമ്മിച്ചത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആർ. നിർമൽ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.